വ്യാ​പാ​രി കു​ടും​ബ​സു​ര​ക്ഷാ​പ​ദ്ധ​തി ജൂ​ലൈ മു​ത​ല്‍
Tuesday, February 7, 2023 10:52 PM IST
ചെ​റു​തോ​ണി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​പാ​രി​ക​ളു​ടെ ജീ​വി​ത​ത്തി​നൊ​പ്പ​വും ജീ​വി​ത​ത്തി​നു​ശേ​ഷ​വും എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​രു​ണ്യം-​വ്യാ​പാ​രി കു​ടും​ബ​സു​ര​ക്ഷാ​പ​ദ്ധ​തി ജൂ​ലൈ മു​ത​ല്‍ ന​ട​പ്പാ​ക്കു​മെ​ന്നു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​മ്പി​ള്ളി​ൽ അ​റി​യി​ച്ചു. കെ​വി​വി​എ​സ് ജി​ല്ലാ ക​മ്മ​റ്റി​യി​ലാ​ണ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.
ജി​ല്ല​യി​ലെ 44 യൂ​ണി​റ്റു​ക​ളി​ല്‍​നി​ന്നു​ള്ള 15,000 അം​ഗ​ങ്ങ​ള്‍​ക്കു ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. അം​ഗ​മാ​യി ചേ​രു​ന്ന​യാ​ള്‍ മ​ര​ണ​പ്പെ​ട്ടാ​ല്‍ അ​വ​കാ​ശി​ക്കു അ​ഞ്ചു ല​ക്ഷം രൂ​പ ല​ഭി​ക്കു​ന്ന​താ​ണു പ​ദ്ധ​തി. ഇ​തി​നാ​യി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബെ​ന​വ​ല​ന്‍റ് സൊ​സൈ​റ്റി രൂ​പീ​ക​രി​ക്കും.
തൃ​ശൂ​രും മ​ല​പ്പു​റ​ത്തും ന​ട​പ്പാ​ക്കി വി​ജ​യി​ച്ച പ​ദ്ധ​തി​യാ​ണു കാ​രു​ണ്യം. മ​റ്റു ജി​ല്ല​ക​ളി​ലും പ​ദ്ധ​തി ആ​രം​ഭി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
വ്യാ​പാ​ര​ഭ​വ​നി​ല്‍ ചേ​ര്‍​ന്ന യോ​ഗം തൃ​ശൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ണ്ണി പൈ​മ്പ​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍, കെ.​ആ​ര്‍. വി​നോ​ദ്, ആ​ര്‍. ര​മേ​ശ്, ജോ​സ് കു​ഴി​ക​ണ്ടം, പി.​എ. ബേ​ബി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.