കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സ്നേ​ഹ​സം​ഗ​മം ​മു​രി​ക്കാ​ശേ​രി​യി​ൽ
Tuesday, February 7, 2023 10:52 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി രൂ​പ​ത കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത​യി​ലെ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ​യും അ​ന​ധ്യാ​പ​ക​രു​ടെ​യും സ്നേ​ഹ​സം​ഗ​മം 11നു ​മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മാ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 8.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ സ്നേ​ഹ​സം​ഗ​മം ആ​രം​ഭി​ക്കും.
രൂ​പ​ത​യി​ലെ സ്കൂ​ളു​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന ആ​യി​ര​ത്തി​ല​ധി​കം അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​ർ ഒ​രു​മി​ച്ചു കൂ​ടു​ന്ന സ്നേ​ഹ​സം​ഗ​മം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ല​വി​ഭ​വ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
പാ​വ​നാ​ത്മ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ബെ​ന്നോ പു​തി​യാ​പ​റ​മ്പി​ൽ, മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ന​രി​തൂ​ക്കി​ൽ, സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​സ​ഫ് മാ​ത്യു, അ​ന​ധ്യാ​പ​ക പ്ര​തി​നി​ധി സി​ജി ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
സ്നേ​ഹ സം​ഗ​മ​ത്തി​ൽ മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ അ​വാ​ർ​ഡ്, മി​ക​ച്ച അ​ധ്യാ​പ​ക- അ​ന​ധ്യാ​പ​ക അ​വാ​ർ​ഡു​ക​ൾ, അ​രു​ണാ​ച​ൽ മി​ഷ​ൻ എ​ഡ്യു​ക്കേ​ഷ​ൻ സ്കോ​ള​ർ​ഷി​പ്പ് എ​ന്നി​വ വി​ത​ര​ണം ചെ​യ്യും.
ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത​യി​ലെ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ന​ൽ​കു​ന്ന സ്നേ​ഹ​നി​ധി ചി​കി​ത്സാ​സ​ഹാ​യ പ​ദ്ധ​തി, ഡി​ഗ്രി​യോ ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യോ ഉ​ള്ള യു​വ​ജ​ന​ങ്ങ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് വി​വി​ധ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ അ​യ​ച്ചു ന​ട​ത്തു​ന്ന പി​എ​സ്‌​സി കോ​ച്ചിം​ഗ് പ​രി​ശീ​ല​ന പ​രി​പാ​ടി, എ​ന്‍റെ മ​ല​യാ​ളം പ​രി​ശീ​ല​ന പ​രി​പാ​ടി എ​ന്നി​വ​യു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും.
സ്നേ​ഹ​സം​ഗ​മ​ത്തി​നു രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ സ്വാ​ഗ​ത​വും രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​നോ​യി മ​ഠ​ത്തി​ൽ ന​ന്ദി​യും പ​റ​യും. സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടി സ്നേ​ഹ​സം​ഗ​മം സ​മാ​പി​ക്കും.