വി​നോ​ദ​സ​ഞ്ചാ​രി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Wednesday, February 8, 2023 11:08 PM IST
മൂ​ന്നാ​ർ: വി​നോ​ദ​സ​ഞ്ചാ​രി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ ഭ​വ്ന​ഗ​ർ റു​പാ​നി സ്വ​ദേ​ശി മ​ഹേ​ഷ്ഭാ​യ് ത​ക്കോ​ർ​ദാ​സ് ദ്രു​വ (70) ആ​ണ് മ​രി​ച്ച​ത്. ഗു​ജ​റാ​ത്തി​ൽ​നി​ന്നു 22 അം​ഗ സം​ഘ​ത്തോ​ടൊ​പ്പം മൂ​ന്നാ​ർ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ മാ​ട്ടു​പ്പെ​ട്ടി ബോ​ട്ടിം​ഗ് സെ​ന്‍റ​റി​നു സ​മീ​പം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ഇ​യാ​ളു​ടെ നെ​റ്റി​യി​ൽ പ​രി​ക്കേ​റ്റു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കാ​ത്ത​തി​നാ​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കും.

മ​ര​ത്തി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു

അ​ടി​മാ​ലി: മാ​ങ്കു​ളം ചി​ക്ക​ണാം​കു​ടി​യി​ൽ മ​ര​ത്തി​ന്‍റെ ശി​ഖി​രം മു​റി​ക്കു​ന്ന​തി​നി​ടെ വീ​ണ് ആ​ദി​വാ​സി ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കു​ടി നി​വാ​സി ത​ങ്ക​ച്ച​ൻ അ​നി​യ​ൻ​പി​ള്ള (56) ആ​ണ് മ​രി​ച്ച​ത്. വീ​ടി​നു സ​മീ​പം നി​ന്നി​രു​ന്ന മ​ര​ത്തി​ന്‍റെ ശി​ഖ​രം മു​റി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു.
കു​ടി​നി​വാ​സി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ചി​ന്ന​മ്മ. മ​ക്ക​ൾ: ജ​യ​രാ​ജ്, ശാ​ന്ത, ചി​ത്ര, രേ​വ​തി, പ​രേ​ത​യാ​യ യ​ശോ​ധ. മ​രു​മ​ക്ക​ൾ: ഉ​ണ്ണി​മാ​യ, ദേ​വേ​ന്ദ്ര​ൻ, കാ​ഞ്ചീ​പ്പ​ൻ, സി​ബി.