ചി​ന്ന​ക്ക​നാ​ല്‍ മു​ത്ത​മ്മ കോ​ള​നി​യി​ല്‍ കാ​ട്ടാ​ന നാ​ലു വീ​ടു​ക​ള്‍ ആ​ക്ര​മി​ച്ചു
Friday, March 3, 2023 10:46 PM IST
രാ​ജ​കു​മാ​രി: ചി​ന്ന​ക്ക​നാ​ല്‍ മു​ത്ത​മ്മ കോ​ള​നി​യി​ല്‍ കാ​ട്ടാ​ന നാ​ലു വീ​ടു​ക​ള്‍ ആ​ക്ര​മി​ച്ചു. അ​ന്ന​ല​ക്ഷ്മി, പ്ലാ​വ​ടി​യാ​ന്‍, മു​നി​യാ​ണ്ടി, പാ​ണ്ഡ്യ​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ള്‍​ക്കുനേ​രെ​യാ​ണു വ്യാ​ഴാ​ഴ്ച രാ​ത്രി 12ന് ​ഒ​റ്റ​യാ​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​ന്ന​ല​ക്ഷ്മി​യു​ടെ വീ​ടു പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.
അ​ന്ന​ല​ക്ഷ്മി മ​ക​ള്‍ ശാ​ന്തി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. സ​മീ​പ​ത്തു ത​ന്നെ​യു​ള്ള ശാ​ന്തി​യു​ടെ വീ​ടി​ന്‍റെ വാ​തി​ലും ഒ​റ്റ​യാ​ന്‍ ത​ക​ര്‍​ത്തു. ശാ​ന്തി, ഭാ​ര്‍​ത്താ​വ് മു​നി​യാ​ണ്ടി, മ​രു​മ​ക​ള്‍ സ​ത്യ, കൊ​ച്ചു​മ​ക്ക​ളാ​യ അ​ര്‍​ണ​വ്, ദ​ര്‍​ശി​നി​യ എ​ന്നി​വ​രാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. മു​നി​യാ​ണ്ടി​യും ഭാ​ര്യ​യും കൊ​ച്ചു​മ​ക്ക​ളെ​യു​മെ​ടു​ത്തു പി​ന്‍​വാ​തി​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് ഒാ​ടി ര​ക്ഷ​പെ​ട്ടു.

തൊ​ട്ട​ടു​ത്തു​ള്ള പാ​ണ്ഡ്യ​ന്‍റെ വീ​ടി​ന്‍റെ വാ​തി​ലും ഒ​റ്റ​യാ​ന്‍ കു​ത്തി പൊ​ളി​ക്കാ​ന്‍ ശ്ര​മി​ച്ചു. പ്ലാ​വ​ടി​യാ​ന്‍റെ വീ​ടി​ന്‍റെ വാ​തി​ലും ഒ​റ്റ​യാ​ന്‍ കു​ത്തി പൊ​ളി​ച്ചു. എ​ണ്‍​പ​തു​കാ​ര​നാ​യ പ്ലാ​വ​ടി​യാ​നും മ​ക​ന്‍ ലിം​ഗ​നാ​ഥും മാ​ത്ര​മാ​ണ് ഇൗ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ന വീ​ടി​നുനേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തോ​ടെ ലിം​ഗ​നാ​ഥ് പി​താ​വി​നെ പി​ന്‍ഭാ​ഗ​ത്തെ ജ​ന​ലി​ലൂ​ടെ പു​റ​ത്തി​റ​ക്കി സ​മീ​പ​ത്തെ വീ​ട്ടി​ലെ​ത്തി​ച്ചു. മു​റി​വാ​ല​ന്‍ കൊ​മ്പ​ന്‍ എ​ന്നു വി​ളി​ക്കു​ന്ന ഒ​റ്റ​യാ​നാ​ണു മു​ത്ത​മ്മ കോ​ള​നി​യി​ലെ വീ​ടു​ക​ള്‍ ആ​ക്ര​മി​ച്ച​തെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.