ക​ട​ന്ന​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്ക്
Saturday, March 18, 2023 10:19 PM IST
അ​ടി​മാ​ലി: മാ​ങ്കു​ളം ആ​റാം​മൈ​ലി​ൽ നാ​ലു പേ​ർ​ക്ക് ക​ട​ന്ന​ൽ​ക്കു​ത്തേ​റ്റു. ആ​റാം​മൈ​ൽ സ്വ​ദേ​ശി ജോ​ണ്‍​സ​ണ്‍ ക​ണ്ണോ​ത്തു​കു​ഴി​യി​ൽ, ഭാ​ര്യ വ​ത്സ​മ്മ, വ​ത്സ​മ്മ​യു​ടെ മാ​താ​വ് ഏ​ലി​ക്കു​ട്ടി മാ​നു​വ​ൽ, വി​ജ​യ​ൻ ഇ​ട​യാ​ടി​ക്കു​ഴി​യി​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം.

പ്ര​ദേ​ശ​ത്ത് പ​ഴ​യ ആ​ലു​വ-​മൂ​ന്നാ​ർ റോ​ഡി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ക​ട​ന്ന​ൽ ആ​ക്ര​മി​ച്ച​ത്. ഈ ​സ​മ​യം ഇ​തു​വ​ഴി ക​ട​ന്നു​പോ​യ പ്ര​ദേ​ശ​വാ​സി ജോ​ണ്‍​സ​നും ക​ട​ന്ന​ലി​ന്‍റെ കു​ത്തേ​റ്റു. ജോ​ണ്‍​സ​നെ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.