ആ​ത്മ ക​ർ​ഷ​ക അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, March 18, 2023 10:19 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ബ്ലോ​ക്കി​ലു​ള്ള അ​റ​ക്കു​ളം, ക​ഞ്ഞി​ക്കു​ഴി, വാ​ഴ​ത്തോ​പ്പ്, കാ​മാ​ക്ഷി, വാ​ത്തി​ക്കു​ടി, മ​രി​യാ​പു​രം കൃ​ഷി​ഭ​വ​നു​ക​ളി​ലു​ള്ള സ​മ്മി​ശ്ര കൃ​ഷി ചെ​യ്യു​ന്ന ര​ണ്ടേ​ക്ക​ർ സ്ഥ​ല​മു​ള്ള ക​ർ​ഷ​ക​രി​ൽ​നി​ന്നു ആ​ത്മ ക​ർ​ഷ​ക അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ശു, ആ​ട്, കോ​ഴി, മീ​ൻ​വ​ള​ർ​ത്ത​ൽ, തീ​റ്റ​പ്പു​ല്ല്, പ​ച്ച​ക്ക​റി കൃ​ഷി, ബ​യോ​ഗ്യാ​സ്, മ​ണ്ണി​ര​ക​ന്പോ​സ്റ്റ് എ​ന്നി​വ മി​ക​ച്ച രീ​തി​യി​ൽ കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ള്ള​പേ​പ്പ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി അ​താ​തു കൃ​ഷി​ഭ​വ​നു​ക​ളി​ൽ എ​ത്തി​ക്ക​ണം. 21നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി അ​പേ​ക്ഷ​ക​ൾ കൃ​ഷി​ഭ​വ​നു​ക​ളി​ൽ ല​ഭി​ക്ക​ണ​മെ​ന്നു കൃ​ഷി വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എം. ​അ​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു.