വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണം : ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Wednesday, March 22, 2023 10:39 PM IST
അ​ടി​മാ​ലി: സ​ർ​ക്കാ​ർ ന​ല​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ക​ർ​ഷ​ക സ​മ​രം ശ​ക്ത​മാ​ക്കും.
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ക​ർ​ഷ​ക സ​മ​ര​പ​ര​ന്പ​ര​ക​ളു​ടെ ഭാ​ഗ​മാ​യി കോ​ട്ട​യ​ത്തും ത​ല​ശേ​രി​യി​ലും ന​ട​ന്ന ക​ർ​ഷ​ക സ​മ​ര​ങ്ങ​ൾ​ക്ക് ശേ​ഷം മ​ല​യോ​ര മേ​ഖ​ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ളും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളും രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലു​മാ​ണ് സ​മ​രം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​ടു​ക്കി റീ​ജി​യ​ണി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ക​ർ​ഷ​ക റാ​ലി​യും പ്ര​തി​ഷേ​ധ ജ്വാ​ല​യും ന​ട​ത്തും.
അ​ടി​മാ​ലി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക പ്ര​തി​ഷേ​ധ ജ്വാ​ല ഇ​ടു​ക്കി മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് പ്ര​തി​ഷേ​ധ റാ​ലി ഫ്ലാ​ഗ് ഒ​ഫ് ചെ​യ്യും.
ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് കൊ​ച്ചു​പ​റ​ന്പി​ൽ , കോ​ത​മം​ഗ​ലം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തി​യേ​ടം, എ​റ​ണാ​കു​ളം -അ​ങ്ക​മാ​ലി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് മൂ​ല​ൻ, ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജി​യോ ക​ട​വി, ഇ​ടു​ക്കി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക​ണ്ടം, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജോ ഇ​ല​ന്തൂ​ർ, രൂ​പ​ത അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട് കോ​ത​മം​ഗ​ലം രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍ മു​ണ്ട​ൻ​കാ​വി​ൽ, ബേ​ബി കൊ​ട​ക്ക​ല്ലി​ൽ , ജോ​സ​ഫ് ചാ​ണ്ടി തേ​വ​ർ​പ​റ​ന്പി​ൽ , സാ​ബു കു​ന്നും​പു​റ​ത്ത്, കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ പ​ട്ടാം​കു​ളം, ഫാ​ദ​ർ ജോ​ർ​ജ് തു​ന്പ​നി​ര​പ്പേ​ൽ, ഫാ. മാ​ത്യു ക​രോ​ട്ടു കൊ​ച്ച​റ​ക്ക​ൽ, ഫാ. ​തോ​മ​സ് ആ​നി​ക്കു​ഴി​കാ​ട്ടി​ൽ ഫാ. ​ജോ​സ​ഫ് കൊ​ച്ചു​കു​ന്നേ​ൽ, ഫാ. ​ജോ​സ​ഫ് പാ​ല​ക്കു​ടി, തോ​മ​സ് മാ​ട​വ​ന, റോ​യി തോ​മ​സ്, വ​ർ​ഗീ​സ് പീ​റ്റ​ർ കാ​ക്ക​നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.