കെ​പി​എ​സ്ടി​എ സ​ത്യ​ഗ്ര​ഹ​സ​മ​രം ഇ​ന്ന്
Monday, March 27, 2023 11:44 PM IST
ക​ട്ട​പ്പ​ന: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ഇ​ന്ന് കെ​പി​എ​സ്ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​മ്പി​ല്‍ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് ഇ​ടു​ക്കി ഡി​ഡി​ഇ ഓ​ഫീ​സി​നു മു​മ്പി​ല്‍ പ്ര​തി​ഷേ​ധ​സ​മ​രം സം​ഘ​ടി​പ്പി​ക്കും.
ഇ​ന്ന് രാ​വി​ലെ 10.30നു ​ന​ട​ക്കു​ന്ന സ​മ​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡെ​യ്‌​സ​ണ്‍ കെ. ​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ ഗാ​ന്ധി സ്‌​ക്വ​യ​റി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
ഭി​ന്ന​ശേ​ഷി വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ലം​ഭാ​വം വെ​ടി​ഞ്ഞ് മു​ഴു​വ​ന്‍ അ​ധ്യാ​പ​ക​നി​യ​മ​ന​ങ്ങ​ളും അം​ഗീ​ക​രി​ക്കു​ക, ഉ​ച്ച​ഭ​ക്ഷ​ണ തു​ക വ​ര്‍​ധി​പ്പി​ച്ച് മു​ഴു​വ​ന്‍ കു​ടി​ശി​ക​യും ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യു​ക, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക ത​സ്തി​ക നി​ര്‍​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്കം പി​ന്‍​വ​ലി​ക്കു​ക, പ്രൈ​മ​റി ഹെ​ഡ് മാ​സ്റ്റ​ര്‍​മാ​ര്‍​ക്ക് സ്‌​കെ​യി​ലും ആ​നു​കൂ​ല്യ​ങ്ങ​ളും അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​ര​മെ​ന്നു അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ഡി. ഏ​ബ്ര​ഹാം, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​വി. ജോ​ര്‍​ജു​കു​ട്ടി, ജോ​ര്‍​ജ് ജേ​ക്ക​ബ്, ജോ​ബി​ന്‍ ക​ള​ത്തി​ക്കാ​ട്ടി​ല്‍, ജോ​സ് കെ. ​സെ​ബാ​സ്റ്റ്യ​ന്‍, ആ​ന​ന്ദ് എ. ​കോ​ട്ടി​രി, ജി​നോ മാ​ത്യു, സെ​ക്ര​ട്ട​റി ജ​യ്‌​സ​ണ്‍ സ്‌​ക​റി​യ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി

തൊ​ടു​പു​ഴ: യ​ഥാ​സ​മ​യം മു​ദ്ര പ​തി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ഓ​ട്ടോ​റി​ക്ഷ മീ​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി പ്ര​കാ​രം മു​ദ്ര പ​തി​ച്ചു​ന​ൽ​കാ​ൻ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ദാ​ല​ത്ത് 31ന് ​അ​വ​സാ​നി​ക്കും.
500 രൂ​പ ഫീ​സും പ​ര​മാ​വ​ധി ആ​റു ക്വാ​ർ​ട്ട​റി​ന്‍റെ അ​ധി​ക​ഫീ​സും മു​ദ്ര​ഫീ​സും ഈ​ടാ​ക്കും. ഫോ​ണ്‍: 04862 222638.