വ​നം​വ​കു​പ്പ് ഭീ​ഷ​ണി​ക്കെ​തി​രേ പ്ര​തി​ഷേ​ധം നാ​ളെ
Thursday, March 30, 2023 10:25 PM IST
തൊ​ടു​പു​ഴ: റീ ​ബി​ൽ​ഡ് കേ​ര​ള ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ക​ർ​ഷ​ക​രെ അ​വ​രു​ടെ കൃ​ഷി​ഭൂ​മി​യി​ൽ​നി​ന്നു പ്ര​ലോ​ഭ​ന ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ പു​റ​ത്താ​ക്കു​ന്ന വ​നം​വ​കു​പ്പ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നാ​ളെ പ്ര​തി​ഷേ​ധ​ജാ​ഥ ന​ട​ത്തും.
15 ല​ക്ഷം രൂ​പ ന​ൽ​കി കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ അ​ഞ്ചു സെ​ന്‍റ് മു​ത​ൽ അ​ഞ്ച് ഏ​ക്ക​ർ വ​രെ​യു​ള്ള പ​ട്ട​യ​മു​ള്ള കൃ​ഷി​ഭൂ​മി ഡി​എ​ഫ്ഒ​മാ​രു​ടെ പേ​രി​ൽ തീ​റാ​ധാ​രം ചെ​യ്തു വാ​ങ്ങു​ന്ന ന​ട​പ​ടി​യാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്.
നി​സ​ഹാ​യ​രാ​യ കൃ​ഷി​ക്കാ​രെ പ്ര​ലോ​ഭി​പ്പി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​മാ​ണ് ഭൂ​മി വ​നം​വ​കു​പ്പ് കൈ​വ​ശ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ആ​ധാ​രം ചെ​യ്തു വാ​ങ്ങു​ന്ന ഭൂ​മി വ​ന​ഭൂ​മി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്.
ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൈ​ത​പ്പാ​റ, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ മ​ക്കു​വ​ള്ളി, മാ​ങ്കു​ളം, മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ തു​ട​ങ്ങി​യ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ഭു​മി​ക​ച്ച​വ​ടം വ​നം​വ​കു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ 1.30ന് ​പെ​രി​ങ്ങാ​ശേ​രി​യി​ൽ​നി​ന്നു ആ​രം​ഭി​ക്കു​ന്ന ജാ​ഥ വൈ​കു​ന്നേ​രം ആ​റി​ന് ഉ​ടു​ന്പ​ന്നൂ​രി​ൽ സ​മാ​പി​ക്കും. പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ അ​ഡ്വ. പി.​സി. ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ജാ​ഥ​യി​ൽ അ​ഡ്വ. റോ​യി വാ​രി​കാ​ട്ട്, എം.​ജെ. ജോ​ണ്‍​സ​ണ്‍, അ​ഡ്വ. ഷാ​ജി തെ​ങ്ങും​പി​ള്ളി​ൽ, കെ.​കെ. ഷം​സു​ദീ​ൻ, സി.​ടി. ഫ്രാ​ൻ​സീ​സ്, ജോ​സ് നെ​ല്ലി​ക്കു​ന്നേ​ൽ, ലി​യോ കു​ന്ന​പ്പി​ള്ളി, ബെ​ന്നി എ​ടാ​ട്ട് തു​ട​ങ്ങി​യ​വ​ർ അം​ഗ​ങ്ങ​ളാ​ണ്.