ദ​മ്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം: പി​ന്നി​ൽ ബ്ലേ​ഡ് മാ​ഫി​യ​യെന്ന്
Saturday, April 1, 2023 10:42 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി പു​ന്ന​യാ​റി​ൽ ദ​മ്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​നു പി​ന്നി​ൽ ബ്ലേ​ഡ് മാ​ഫി​യ​യു​ടെ ഭീ​ഷ​ണി​യെ​ന്ന് ആ​ക്ഷേ​പം.
വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പു​ന്ന​യാ​ർ ചൂ​ട​ൻ​സി​റ്റി കാ​രാ​ടി​യി​ൽ ബി​ജു, ടി​ന്‍റു ദ​മ്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​ത്.
വി​ഷം ഉ​ള്ളി​ൽ​ചെ​ന്ന ഇ​വ​രു​ടെ മൂ​ന്നു കു​ട്ടി​ക​ൾ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ട്ടി​ക​ൾ അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ബി​ജു​വി​ന്‍റെ മാ​താ​വി​ന്‍റെ പേ​രി​ലു​ള്ള 77 സെ​ന്‍റ് പു​ര​യി​ട​ത്തി​ന്‍റെ പ​ട്ട​യം പ​ണ​യം​വ​ച്ച് ബി​ജു ബ്ലേ​ഡ് സം​ഘ​ത്തി​ൽ​നി​ന്ന് പ​ണം പ​ലി​ശ​യ്ക്ക് വാ​ങ്ങി​യി​രു​ന്നു.
ഇ​വ​രി​ൽ​നി​ന്നു​ള്ള മാ​ന​സി​ക, ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ളാ​ണ് ദാ​രു​ണ സം​ഭ​വ​ത്തി​നു കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.
പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബി​ജു​വി​ന്‍റെ​യും ഭാ​ര്യ ടി​ന്‍റു​വി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു.