ആ​ധാ​ർ പു​തു​ക്ക​ണം
Monday, May 29, 2023 10:02 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന ആ​ധാ​ർ ല​ഭ്യ​മാ​യ 18 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള​ള എ​ല്ലാ​വ​രും ആ​ധാ​ർ കാ​ർ​ഡ് പു​തു​ക്ക​ണം. ഇ​തി​നാ​യി ആ​ധാ​ർ കാ​ർ​ഡ്, പേ​ര്, മേ​ൽ​വി​ലാ​സം തു​ട​ങ്ങി​യ​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി അ​ടു​ത്തു​ള​ള ആ​ധാ​ർ സേ​വ​ന കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു ആ​ധാ​ർ പു​തു​ക്കി ആ​ധാ​റി​ന്‍റെ സാ​ധു​ത ഉ​റ​പ്പാ​ക്ക​ണം.
പേ​ര് തെ​ളി​യി​ക്കു​ന്ന​തി​നാ​യി ഇ​ല​ക്ഷ​ൻ ഐ​ഡി, റേ​ഷ​ൻ കാ​ർ​ഡ് (ഉ​ട​മ​സ്ഥ​ന് മാ​ത്രം), ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പാ​ൻ കാ​ർ​ഡ്, സ​ർ​വീ​സ് പെ​ൻ​ഷ​ൻ ഫോ​ട്ടോ ഐ​ഡി കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട്, ഭി​ന്ന​ശേ​ഷി ഐ​ഡി കാ​ർ​ഡ്, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ഐ​ഡി കാ​ർ​ഡ് രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ക്കാം. മേ​ൽ​വി​ലാ​സം തെ​ളി​യി​ക്കു​ന്ന​തി​ന് പാ​സ്പോ​ർ​ട്ട്, ഇ​ല​ക്ഷ​ൻ ഐ​ഡി, റേ​ഷ​ൻ കാ​ർ​ഡ്, കി​സാ​ൻ ഫോ​ട്ടോ പാ​സ്ബു​ക്ക്, ഭി​ന്ന​ശേ​ഷി ഐ​ഡി കാ​ർ​ഡ്, സ​ർ​വീ​സ​സ് ഫോ​ട്ടോ ഐ​ഡി കാ​ർ​ഡ്, വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബാ​ങ്ക് പാ​സ്ബു​ക്ക്, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ഐ​ഡി കാ​ർ​ഡ്, വൈ​ദ്യു​തി, പാ​ച​ക വാ​ത​ക ക​ണ​ക്ഷ​ൻ, വാ​ട്ട​ർ, ടെ​ല​ഫോ​ണ്‍, കെ​ട്ടി​ട നി​കു​തി ബി​ല്ലു​ക​ൾ, ര​ജി​സ്ട്രേ​ഡ് സെ​യി​ൽ എ​ഗ്രി​മെ​ന്‍റ് എ​ന്നീ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ക്കാം. സം​ശ​യ​ങ്ങ​ൾ​ക്ക് അ​ക്ഷ​യ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04862 232 215.

കാ​ന്‍​സ​ര്‍ നി​ര്‍​ണ​യ ക്യാ​മ്പ്

നെ​ടു​ങ്ക​ണ്ടം: കാ​ന്‍​സ​ര്‍ രോ​ഗ​നി​ര്‍​ണ​യ സൗ​ജ​ന്യ ക്യാ​മ്പ് ബാ​ല​ഗ്രാം ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ ന​ട​ക്കും. കോ​ള​ജ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പി​ന് തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ല്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ലെ ഡോ​ക്ട​ര്‍​മാ​ര്‍, നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.
ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന സ്ത്രീ​ക​ള്‍ 65 വ​യ​സി​ല്‍ താ​ഴെ​യും പു​രു​ഷ​ന്മാ​ര്‍ 30നും 65​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രു​മാ​യി​രി​ക്ക​ണം. മു​ന്‍​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന ആ​ദ്യ 60 പേ​ര്‍​ക്കാ​ണ് അ​വ​സ​രം. ഫോ​ൺ: 8921211950.