ജോ​മോ​ൻ ജോ​സ​ഫ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്
Monday, May 29, 2023 10:02 PM IST
പ​ന്നി​മ​റ്റം: വെ​ള്ളി​യാ​മ​റ്റം സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി ജോ​മോ​ൻ ജോ​സ​ഫ് കു​ള​മാ​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ദേ​വ​സ്യ അ​ട​പ്പൂ​രി​ന്‍റെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.
കോ​ണ്‍​ഗ്ര​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച സോ​യി ജോ​സ​ഫി​ന് നാ​ലു വോ​ട്ടും കോ​ണ്‍​ഗ്ര​സ് അം​ഗ​മാ​യ ജോ​മോ​ൻ ജോ​സ​ഫി​ന് ആ​റു വോ​ട്ടും ല​ഭി​ച്ചു. യു​ഡി​എ​ഫി​ലെ ഏ​താ​നും അം​ഗ​ങ്ങ​ളും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം അം​ഗ​വും ജോ​മോ​നെ പി​ന്തു​ണ​ച്ചു.
തെ​ര​ഞ്ഞ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് നേ​രി​യ വാ​ക്കേ​റ്റ​മു​ണ്ടാ​യെ​ങ്കി​ലും പോ​ലീ​സ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു. സ​ഹ​ക​ര​ണ സം​ഘം അ​സി. ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ജി​കു​മാ​ർ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.