നി​ർ​മാ​ണ​ത്തി​നാ​യി മ​ണ്ണെ​ടു​ത്തു: വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Monday, May 29, 2023 10:02 PM IST
തൊ​ടു​പു​ഴ: അ​യ​ൽ​വാ​സി ന​ട​ത്തി​യ നി​ർ​മാ​ണ പ്ര​വൃ​ത്തി​മൂ​ലം വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​താ​യി പ​രാ​തി. കോ​താ​യി​ക്കു​ന്ന് ചീ​നി​ത്തൊ​ട്ടി​യി​ൽ സി.​എ​സ്. ഹു​സൈ​നും കു​ടും​ബ​വു​മാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്.

കെഎ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ​നി​ന്നു കോ​താ​യി​ക്കു​ന്ന് ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള ബൈ​പാ​സി​ന​രി​കി​ലെ കു​ന്നി​ൻ​ചെ​രി​വി​ലാ​ണ് ഹു​സൈ​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വീ​ട്.
ഏ​താ​നും മാ​സം മു​ന്പാ​ണ് ഹു​സൈ​ന്‍റെ വീ​ടി​നു താ​ഴെ​ഭാ​ഗ​ത്തു​ള്ള അ​യ​ൽ​വാ​സി​യു​ടെ ഭൂ​മി​യി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഇ​തി​നാ​യി ഹു​സൈ​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗം വ​രെ മ​ണ്ണെ​ടു​പ്പ് ന​ട​ത്തി. ഇ​തോ​ടെ വീ​ട് മ​ണ്‍​തി​ട്ട​യു​ടെ മു​ക​ളി​ലാ​യി.

ഈ ​ഭാ​ഗം ഏ​തു നി​മി​ഷ​വും ഇ​ടി​ഞ്ഞ് വീ​ടു​ൾ​പ്പെ​ടെ താ​ഴേ​ക്ക് പ​തി​ക്കാ​വു​ന്ന നി​ല​യി​ലാ​ണെ​ന്ന് ഹു​സൈ​ൻ പ​റ​ഞ്ഞു. 20 ല​ക്ഷ​ത്തോ​ളം രൂ​പാ വാ​യ്പ​യെ​ടു​ത്താ​ണ് വീ​ട് നി​ർ​മി​ച്ച​ത്. ഇ​തി​ന്‍റെ വാ​യ്പ അ​ട​ച്ച് തു​ട​ങ്ങി​യ​തേ​യു​ള്ളൂ. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട് വി​ൽ​ക്കാ​നും താ​മ​സി​ക്കാ​നും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ​ത​ന്നെ ഹു​സൈ​ന്‍റെ വീ​ടി​ന് 10 അ​ടി ദൂ​ര​ത്തി​ൽ മാ​ത്ര​മേ മ​ണ്ണെ​ടു​ക്കൂ​വെ​ന്ന് സ​മീ​പ​വാ​സി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഹു​സൈ​ന്‍റെ വീ​ടി​നു സ​മീ​പ​ത്ത് വ​ലി​യ ഷീ​റ്റ് കൊ​ണ്ട് മ​റ​യു​ണ്ടാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു നി​ർ​മാ​ണം. വീ​ട് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തി​നാ​ൽ താ​ത്കാ​ലി​ക ഷെ​ഢി​ലാ​ണ് ഹു​സൈ​നും കു​ടും​ബ​വും അ​ന്തി​യു​റ​ങ്ങു​ന്ന​ത്. ഇ​വ​ർ തൊ​ടു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.