എ​ട്ടാം ക്ലാ​സു​കാ​ർ​ക്ക് ലി​റ്റി​ൽ കൈ​റ്റ്സ് അം​ഗ​മാ​കാം
Friday, June 2, 2023 11:17 PM IST
തൊ​ടു​പു​ഴ: സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് ഹൈ​സ്കൂ​ളു​ക​ളി​ൽ നി​ല​വി​ലു​ള്ള കു​ട്ടി​ക​ളു​ടെ ഐ​ടി കൂ​ട്ടാ​യ്മ​യാ​യ ലി​റ്റി​ൽ കൈ​റ്റ്സ് ക്ല​ബ്ബു​ക​ളി​ൽ അം​ഗ​മാ​കാ​ൻ എ​ട്ടാം ക്ലാ​സു​കാ​ർ​ക്ക് അ​വ​സ​രം. എ​ട്ടു വ​രെ ഇ​തി​നാ​യി അ​പേ​ക്ഷി​ക്കാം.
അ​പേ​ക്ഷ​ക​രി​ൽ​നി​ന്നു നി​ശ്ചി​ത എ​ണ്ണം അം​ഗ​ങ്ങ​ളെ ഓ​രോ സ്കൂ​ളി​ലെ​യും ക്ല​ബ്ബു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​ഭി​രു​ചി പ​രീ​ക്ഷ സം​സ്ഥാ​ന​ത​ല​ത്തി​ൽ 13നു ​ന​ട​ക്കും. സ്കൂ​ളു​ക​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന ഫോ​റ​ത്തി​ൽ കു​ട്ടി​ക​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ർ​ക്കാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്.
സോ​ഫ്റ്റ് വെ​യ​ർ അ​ധി​ഷ്ഠി​ത​മാ​യി ന​ട​ത്തു​ന്ന അ​ര മ​ണി​ക്കൂ​ർ അ​ഭി​രു​ചി പ​രീ​ക്ഷ​യി​ൽ ലോ​ജി​ക്ക​ൽ, പ്രോ​ഗ്രാ​മിം​ഗ്, അ​ഞ്ച്, ആ​റ്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ ഐ​ടി പാ​ഠ​പു​സ്ത​കം, ഐ​ടി മേ​ഖ​ല​യി​ലെ പൊ​തു​വി​ജ്ഞാ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​കും. അ​ഭി​രു​ചി പ​രീ​ക്ഷ​യ്ക്ക് ത​യാ​റാ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ രാ​വി​ലെ 6.30നും ​രാ​ത്രി എ​ട്ടി​നും പ്ര​ത്യേ​ക ക്ലാ​സു​ക​ൾ കൈ​റ്റ് വി​ക്ടേ​ഴ്സ് ചാ​ന​ൽ വ​ഴി സം​പ്രേ​ഷ​ണം ചെ​യ്യും.
അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഹാ​ർ​ഡ് വെ​യ​ർ, അ​നി​മേ​ഷ​ൻ, ഇ​ല​ക്ട്രോ​ണി​ക്സ്, മ​ല​യാ​ളം ക​ന്പ്യൂ​ട്ടിം​ഗ്, സൈ​ബ​ർ സു​ര​ക്ഷ, മൊ​ബൈ​ൽ ആ​പ്പ് നി​ർ​മാ​ണം, പ്രോ​ഗ്രാ​മിം​ഗ്, റോ​ബോ​ട്ടി​ക്സ്, ഇ-​ഗ​വേ​ണ​ൻ​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കും. എ ​ഗ്രേ​ഡ് നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഗ്രേ​സ് മാ​ർ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വി​വ​ര​ങ്ങ​ൾ www.kite.kerala.gov.in​ൽ ല​ഭ്യ​മാ​ണ്.