സൗ​മ്യ​യു​ടെ ക​ണ്ണു​ക​ൾ ഇ​നി​യും ജീ​വി​ക്കും
Sunday, June 4, 2023 11:04 PM IST
തൊ​ടു​പു​ഴ: അ​കാ​ല​ത്തി​ൽ മ​രി​ച്ച സൗ​മ്യ​യു​ടെ ക​ണ്ണു​ക​ൾ ഇ​നി​യും ജീ​വി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​യാ​യ പൈ​ങ്കു​ളം നാ​റാ​ണ​ത്ത് ജോ​ബി​യു​ടെ ഭാ​ര്യ സൗ​മ്യ(40)​യു​ടെ ക​ണ്ണു​ക​ൾ ദാ​നം ചെ​യ്തു. സൗ​മ്യ നേ​ര​ത്തേ​ത​ന്നെ ജോ​ബി​യു​ടെ അ​ടു​ത്ത് ത​ന്‍റെ ക​ണ്ണു​ക​ൾ ദാ​നം​ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം അ​റി​യി​ച്ചി​രു​ന്നു.
സൗ​മ്യ​യു​ടെ മ​ര​ണം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നെ​ങ്കി​ലും ഭാ​ര്യ​യു​ടെ ആ​ഗ്ര​ഹം ജോ​ബി സാ​ധി​ക്കു​ക​യാ​യി​രു​ന്നു. തൊ​ടു​പു​ഴ സ്നേ​ഹ​ദീ​പം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഡ​യ​റ​ക്ട​ർ മാ​ത്യു ക​ണ്ടി​രി​ക്ക​ലി​നെ വി​വ​രം അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​ബാ​ങ്കി​ൽ നി​ന്നു​ള്ള​വ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യു​മാ​യി​രു​ന്നു. സൗ​മ്യ​യു​ടെ സം​സ്കാ​രം നാ​ളെ രാ​വി​ലെ 10ന് ​മൈ​ല​ക്കൊ​ന്പ് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ന​ട​ക്കും.