പൊ​ന്ന​ന്താ​നം-ന​ടു​ക്ക​ണ്ടം റോ​ഡ് ഉ​ദ്ഘാ​ട​നം
Wednesday, June 7, 2023 10:53 PM IST
പൊ​ന്ന​ന്താ​നം: വ​ർ​ഷ​ങ്ങ​ളാ​യി കാ​ൽ​ന​ട യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യി ത​ക​ർ​ന്നു കി​ട​ന്ന പൊ​ന്ന​ന്താ​നം -ന​ടു​ക്ക​ണ്ടം എം​വി​ഐ​പി ക​നാ​ൽ റോ​ഡ് ന​വീ​ക​രി​ച്ചു. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 16.2 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്. ന​വീ​ക​രി​ച്ച റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പി. ​ജെ. ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി എ​ടാ​ന്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ട്രീ​സ ജോ​സ്, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലാ​ലി ജോ​യി, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ സ്മി​ത സി​റി​യ​ക്, ഷീ​ബ ജോ​ണ്‍, മെം​ബ​ർ​മാ​രാ​യ ബേ​ബി​ച്ച​ൻ കൊ​ച്ചു​ക​രൂ​ർ, ടി​ന്‍റു മൂ​ന്നു​മാ​ക്ക​ൽ, സെ​ലി​ൻ സു​നി​ൽ, സ്വ​പ്ന മു​ല്ല​ക്ക​രി​യി​ൽ, കെ.​ജി.​ഹ​രി​ദാ​സ്, കെ.​എ​സ്. അ​ജി​മോ​ൻ, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യ് ക​ട്ട​ക്ക​യം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.