മാ​ർ മാ​ത്യു വ​ട്ട​ക്കു​ഴി മെ​മ്മോ​റി​യ​ൽ സി​മ്പോ​സി​യം ന​ട​ത്തി
Tuesday, November 28, 2023 11:44 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ ര​ണ്ടാ​മ​ത്തെ മെ​ത്രാ​നാ​യി​രു​ന്ന മാ​ർ മാ​ത്യു വ​ട്ട​ക്കു​ഴി​യു​ടെ അ​നു​സ്മ​ര​ണാ​ർ​ഥ​മു​ള്ള കാ​റ്റ​ക്കെ​റ​റി​ക്ക​ൽ സി​മ്പോ​സി​യം കാ​ഞ്ഞി​ര​പ്പ​ള്ളി പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ത്തി. രൂ​പ​ത വി​ശ്വാ​സജീ​വി​ത പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ സു​വാ​റ സം​ഘ​ടി​പ്പി​ച്ച സി​മ്പോ​സി​യം മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ജ​ന​റാൾ റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​വാ​റ ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പ് വ​ട്ട​യ​ത്തി​ൽ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ജോ​ർ​ജു​കു​ട്ടി വ​ട്ട​ക്കു​ഴി കൃ​ത​ജ്‌​ഞ​ത അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത മി​ഷ​ൻ​ലീ​ഗി​ന്‍റെ പു​തി​യ വൈ​സ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ത​നാ​യ ഫാ. ​ആ​ന്‍റ​ണി തു​ണ്ട​ത്തി​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന കേ​ന്ദ്രം പു​റ​ത്തി​റ​ക്കു​ന്ന പു​തി​യ സു​റി​യാ​നി ഭാ​ഷാ പ​ഠ​ന സ​ഹാ​യി​യു​ടെ പ്ര​കാ​ശ​നം റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റ​ത്തി​ന് പു​സ്ത​കം ന​ൽ​കി​ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.


തു​ട​ർ​ന്നു ന​ട​ന്ന സി​മ്പോ​സി​യ​ത്തി​ൽ ജോ​ൺ ക​ള​ത്തൂ​ർ മാ​ർ മാ​ത്യു വ​ട്ട​ക്കു​ഴി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ലു​വ മം​ഗ​ല​പ്പു​ഴ സെ​മി​നാ​രി അ​ധ്യാ​പ​ക​ൻ ഫാ. ​ജോ​സ​ഫ് മ​രു​തൂക്കു​ന്നേ​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ പു​തി​യ അ​പ്പ​സ്തോ​ലി​ക പ്ര​ബോ​ധ​ന​മാ​യ ലൗ ​ദാ​ത്തെ ദേ​വും ആ​സ്പ​ദ​മാ​ക്കി ക്ലാ​സ് അ​വ​ത​രി​പ്പി​ച്ചു. ഉ​ച്ച​കഴിഞ്ഞ് സ​ൺ​ഡേ​സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ സ​മ്മേ​ള​ന​വും ന​ട​ത്തി.