ബൈബിൾ കൺവൻഷൻ ദൈവത്തെ മുഖാമുഖം കാണുന്ന അവസരം: മാർ ജോസഫ് കല്ലറങ്ങാട്ട്
Thursday, November 30, 2023 12:59 AM IST
പാ​​ലാ: ബൈ​​ബി​​ള്‍ ക​​ണ്‍​വ​​ന്‍​ഷ​​ന്‍ സ്വ​​ര്‍​ഗ​​ത്തി​​ലേ​​ക്കു​​ള്ള ഗോ​​വ​​ണി​​യാ​​ണെ​​ന്നു പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. ഡി​​സം​​ബ​​ര്‍ 19 മു​​ത​​ല്‍ 23 വ​​രെ നടക്കുന്ന പാ​​ലാ രൂ​​പ​​ത ബൈ​​ബി​​ള്‍ ക​​ണ്‍​വ​​ന്‍​ഷ​​ന്‍റെ പ​​ന്ത​​ല്‍ കാ​​ല്‍​നാ​​ട്ടു​​ക​​ര്‍​മം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ല്‍ നി​​ർ​​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്.

ന​​മ്മു​​ടെ ചി​​ന്ത​​ക​​ളും വി​​കാ​​ര​​ങ്ങ​​ളും പ്രാ​​ര്‍​ഥ​​ന​​ക​​ളും സ്വ​​ര്‍​ഗം​​വ​​രെ എ​​ത്ത​​ണം. ദൈ​​വ​​ത്തെ മു​​ഖാ​​മു​​ഖം കാ​​ണാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ് ബൈ​​ബി​​ള്‍ ക​​ണ്‍​വ​​ന്‍​ഷ​​ന്‍. ചു​​റ്റു​​മു​​ള്ള​​വ​​ര്‍​ക്ക് അ​​തി​​ന്‍റെ അം​​ശം പ​​ങ്കു​​വ​​യ്ക്ക​​ണം. ദൈ​​വ​​വ​​ച​​ന​​ത്തി​​ന്‍റെ പ​​ഠ​​ന​​വും പ​​ക​​ര്‍​ത്ത​​ലും പ്ര​​ഘോ​​ഷ​​ണ​​വും വ​​ഴി മാ​​ത്ര​​മേ ലോ​​ക​​ത്തി​​ന്‍റെ പ്ര​​തി​​സ​​ന്ധി​​ക​​ളെ മ​​റി​​ക​​ട​​ക്കാ​​ന്‍ സാ​​ധി​​ക്കൂ. മ​​ദ്യം, മ​​യ​​ക്കു​​മ​​രു​​ന്ന് തു​​ട​​ങ്ങി​​യ ല​​ഹ​​രി​​ക​​ളാ​​കു​​ന്ന വി​​ഗ്ര​​ഹ​​ങ്ങ​​ളെ ഉ​​പേ​​ക്ഷി​​ച്ച് ആ​​ത്മീ​​യ​​ചൈ​​ത​​ന്യ​​ത്താ​​ല്‍ നി​​റ​​യ​​ണ​​മെ​​ന്നും ബി​​ഷ​​പ് പ​​റ​​ഞ്ഞു.

പ്രോ​​ട്ടോ​​സി​​ഞ്ചെ​​ല്ലൂ​​സ് മോ​​ണ്‍. ജോ​​സ​​ഫ് ത​​ട​​ത്തി​​ല്‍, മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ന്‍ വേ​​ത്താ​​ന​​ത്ത്, പാ​​ലാ ക​​ത്തീ​​ഡ്ര​​ല്‍ വി​​കാ​​രി ഫാ. ​​ജോ​​സ് കാ​​ക്ക​​ല്ലി​​ല്‍, ളാ​​ലം പ​​ഴ​​യ​​പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് ത​​ട​​ത്തി​​ല്‍, അ​​രു​​ണാ​​പു​​രം പ​​ള്ളി വി​​കാ​​രി ഫാ. ​​മാ​​ത്യു പു​​ല്ലുകാ​​ലാ​​യി​​ല്‍, സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ റ​​വ.​​ഡോ. ജ​​യിം​​സ് മം​​ഗ​​ല​​ത്ത്, ബ​​ര്‍​സാ​​ര്‍ ഫാ. ​​മാ​​ത്യു ആ​​ല​​പ്പാ​​ട്ടു​​മേ​​ട​​യി​​ല്‍, ഷാ​​ലോം പാ​​സ്റ്റ​​റ​​ല്‍ സെ​​ന്‍റ​​ര്‍ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​ഴ​​യ​​പ​​റ​​മ്പി​​ല്‍, വി​​വി​​ധ ഇ​​ട​​വ​​ക വി​​കാ​​രി​​മാ​​ര്‍, വൈ​​ദി​​ക​​ര്‍, സ​​ന്യ​​സ്ത​​ര്‍, അ​​ല്‍​മാ​​യ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.


ഇ​​വാ​​ഞ്ച​​ലൈ​​സേ​​ഷ​​ന്‍ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജേ​​ക്ക​​ബ് വെ​​ള്ള​​മ​​രു​​തു​​ങ്ക​​ല്‍, ജോ​​ര്‍​ജു​​കു​​ട്ടി ഞാ​​വ​​ള്ളി​​ല്‍, സ​​ണ്ണി പ​​ള്ളി​​വാ​​തു​​ക്ക​​ല്‍, ജോ​​ണി​​ച്ച​​ന്‍ കൊ​​ട്ടു​​കാ​​പ്പ​​ള്ളി, പോ​​ള്‍​സ​​ണ്‍ പൊ​​രി​​യ​​ത്ത്, ഷാ​​ജി ഇ​​ട​​ത്തി​​ന​​ക​​ത്ത്, സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​ന്ന​​ത്ത്, തോ​​മ​​സു​​കു​​ട്ടി വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.