കാ​ണാ​താ​യ യു​വ​തി​യെ റോ​ഡി​നുസ​മീ​പം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, April 19, 2024 12:42 AM IST
അ​ടി​മാ​ലി: ആ​റ് ദി​വ​സം മു​ൻ​പ് കാ​ണാ​താ​യ യു​വ​തി​യെ റോ​ഡ​രികി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ള്ള​ത്തൂ​വ​ൽ കൊ​ന്ന​ത്ത​ടി പു​ര​യി​ടം സി​റ്റി കാ​ര​ക്കാ​ട്ട് തോ​മ​സി​ന്‍റെ മ​ക​ൾ ആ​ൻ​സി (48) യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ള​ത്തൂ​വ​ൽ - പൊന്മുടി റോ​ഡി​ൽ വി​മ​ല സി​റ്റി​ക്കു സ​മീ​പം റോ​ഡി​ൽനി​ന്നും 25 മീ​റ്റ​ർ താ​ഴെ മ​ര​ച്ചു​വ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്.​ 13ന് ​വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് യു​വ​തി​യെ കാ​ണാ​താ​യ​ത്. അ​മ്മ റ​ജീ​ന ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 15ന് ​വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​മ്മ​യും മ​ക​ളും ത​നി​ച്ചാ​യി​രു​ന്നു താ​മ​സം. സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കമാ​യി​രു​ന്ന കു​ടും​ബം കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ പെ​റു​ക്കിയെ​ടു​ത്ത​താ​ണ് ജീ​വി​ച്ചു പോ​ന്നി​രു​ന്ന​ത്.

റോ​ഡി​ൽനി​ന്നും കാ​ല് തെ​ന്നി താ​ഴ്ച​യി​ലേ​ക്ക് വീ​ണ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. യു​വ​തി അ​വി​വാ​ഹി​ത​യാ​ണ്. മൃ​ത​ദേ​ഹം പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.