മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി
1417273
Friday, April 19, 2024 12:42 AM IST
നെടുങ്കണ്ടം: ബസ് ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുന്നതിനായി ഉടുമ്പന്‍ചോല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നെടുങ്കണ്ടത്ത് പരിശോധന നടത്തി.
സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡില്‍ ഉദ്യോഗസ്ഥര്‍ എത്തിയത്.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. അനീഷ്കുമാറിന്റെ നേതൃത്വത്തില്‍ എഎംവിഐമാരായ ബി. ഷഫീസ്, കവിരാജ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.