ഇടുക്കി രൂപത: ജോർജ് കോയിക്കൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്രസിഡന്‍റ്
Tuesday, May 28, 2024 6:27 AM IST
ചെറു​തോ​ണി: ഇ​ടു​ക്കി രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി സ​മ്മേ​ള​ന​വും തെ​ര​ഞ്ഞെ​ടു​പ്പും വാ​ഴ​ത്തോ​പ്പ് സെന്‍റ്് ജോ​ർ​ജ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്നു. രൂ​പ​ത​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽനി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ​മ്മേ​ള​നം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് പാ​ല​ക്കു​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​ന​യു​ടെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും വ​ര​വ് ചെല​വ് ക​ണ​ക്കു​ക​ളും യോ​ഗം ഐ​ക​ക​ണ്ഠ്യേ​ന പാ​സാ​ക്കി.

ദീ​ർ​ഘ​കാ​ലം സം​ഘ​ട​ന​യു​ടെ ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷം സ്ഥാ​ന​മൊ​ഴി​യു​ന്ന ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക​ണ്ട​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് നി​ർ​ദേ​ശ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​മേ​യം റി​ൻ​സി ടോ​മി​യും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള പ്ര​മേ​യം ജോ​സ് തോ​മ​സ് ഒ​ഴു​ക​യി​ലും അ​വ​ത​രി​പ്പി​ച്ചു.


തു​ട​ർ​ന്ന് പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന് വ​ര​ണാ​ധി​കാ​രി​യാ​യ ചു​മ്മാ​ർ മാ​ത്യു നേ​തൃ​ത്വം ന​ൽ​കി. പ്ര​സി​ഡ​ന്‍റാ​യി ജോ​ർ​ജ് കോ​യി​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സി​ജോ ഇ​ല​ന്തൂ​ർ, ട്ര​ഷ​റ​റാ​യി ജോ​സ​ഫ് ചാ​ണ്ടി തേ​വ​ർ​പ​റ​മ്പി​ൽ, വൈ​സ് പ്ര​സി​ഡ​ണ്ടു​മാ​രാ​യിജോ​സ് തോ​മ​സ് ഒ​ഴു​ക​യി​ൽ, സാ​ബു കു​ന്നും​പു​റം, ആ​ഗ്ന​സ് ബേ​ബി, ജോ​ളി ജോ​ൺ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ സ​മു​ദാ​യ ശാ​ക്തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളും ഭൂ​പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കും​വ​രെ തു​ട​ർ സ​മ​ര​ങ്ങ​ളു​മാ​യി മു​ന്നേ​റു​വാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.