വോ​ട്ടെ​ണ്ണ​ൽ: രാ​ഷ‌്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു
Tuesday, May 28, 2024 6:27 AM IST
ഇ​ടു​ക്കി: വോ​ട്ടെ​ണ്ണ​ലി​ന് മു​ന്നോ​ടി​യാ​യി വി​വി​ധ രാ​ഷ്‌ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.

വോ​ട്ടെ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും യോ​ഗ​ത്തി​ൽ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി.

പൈ​നാ​വ് മോ​ഡ​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളാ​ണ് വോ​ട്ടെ​ണ്ണ​ൽകേ​ന്ദ്രം. നാ​ലി​ന് രാ​വി​ലെ എ​ട്ടി​ന് സ്ട്രോം​ഗ് റൂം ​തു​റ​ക്കും. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ ഏ​ഴു ഹാ​ളു​ക​ളി​ലാ​യി​രി​ക്കും വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക. ഒ​രു ഹാ​ളി​ൽ 14 ടേ​ബി​ളു​ക​ൾ ഉ​ണ്ടാ​കും. പോ​സ്റ്റ​ൽ ബാ​ല​റ്റ് എ​ണ്ണു​ന്ന​തു നാ​ലു ഹാ​ളു​ക​ളി​ലാ​യി​രി​ക്കും.

ഇ​വി​എം മെ​ഷീ​നു​ക​ൾ എ​ണ്ണു​ന്ന ഓ​രോ ടേ​ബി​ളി​ലും മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടാ​കും. പോ​സ്റ്റ​ൽ ബാ​ല​റ്റ് എ​ണ്ണു​ന്ന ടേ​ബി​ളി​ൽ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​ണു​ണ്ടാ​കു​ക. സേ​നാ വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെടെ​യു​ള​ള​വ​ർ​ക്കു​ള്ള ഇ​ടി​പി​ബി​എ​സ് വോ​ട്ടു​ക​ളും പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ​ക്കൊ​പ്പം എ​ണ്ണും.
ഓ​രോ കേ​ന്ദ്ര​ത്തി​ലേ​ക്കു​മു​ള്ള പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​ർ വോ​ട്ടെ​ണ്ണ​ലി​നു മൂ​ന്നു ദി​വ​സം മു​ൻ​പ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ജൂ​ണ്‍ ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പാ​യി വ​ര​ണാ​ധി​കാ​രി​ക്ക് ഫോം 18 ​ലാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.


വോ​ട്ടെ​ണ്ണ​ൽ ഹാ​ളി​ലേ​ക്ക് നി​ശ്ച​യി​ച്ച പ്ര​തി​നി​ധി​യെ പി​ൻ​വ​ലി​ക്കു​ന്ന​തി​ന് ഫോം 19 ​ലാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ പേ​രു വി​വ​ര​ങ്ങ​ളും, ര​ണ്ട് വീ​തം ഫോ​ട്ടോ​ക​ളും ന​ൽ​കി പാ​സു​ക​ൾ കൈ​പ്പ​റ്റ​ണം.

കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ർ രാ​വി​ലെ ഏ​ഴി​നു മു​ൻ​പ് ഹാ​ളി​ൽ ക​യ​റ​ണം. മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ല​ക‌്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. അ​വ സൂ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​വി​ധാ​നം ഉ​ണ്ടാ​വും. എ​ല്ലാ​വ​രും സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ൽ അ​വ സൂ​ക്ഷി​ക്കു​ന്ന​താ​വും കൂ​ടു​ത​ൽ ന​ല്ല​ത്.

ബാ​ല​റ്റ് പേ​പ്പ​റി​ലെ പേ​രി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും കൗ​ണ്ടിം​ഗി​ന് ഇ​രി​പ്പി​ട​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ക. കൗ​ണ്ടിം​ഗ് ഹാ​ൾ വി​ട്ടുപോ​കു​ന്ന​വ​രെ പു​നഃപ്ര​വേ​ശി​പ്പി​ക്കു​ക​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഡോ. ​ജെ.​ഒ.​ അ​രു​ണ്‍, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.