നെ​ടു​ങ്ക​ണ്ടം: പാ​മ്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തി​​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കും അ​ഴി​മ​തി​ക്കു​മെ​തി​രേ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. എ​ല്‍ഡിഎ​ഫി​​ന്‍റെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ദ​യ​നീ​യ പ​രാ​ജ​യ​മാ​ണെ​ന്ന് മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത മു​ന്‍ ഡിസിസി പ്ര​സി​ഡ​​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ര്‍ ആ​രോ​പി​ച്ചു.

വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ല്ലാം മു​ര​ടി​ച്ചു. എ​ല്ലാ പ​ദ്ധ​തി​ക​ളും ക​മ്മീ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ലാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ല്‍ വ​ലി​യ അ​ഴി​മ​തി​യാ​ണ് ന​ട​ന്ന​ത്. കാ​ഞ്ഞി​ര​ത്തും​മൂ​ട് -ആ​ദി​യാ​ര്‍​പു​രം-മു​ണ്ടി​യെ​രു​മ റോ​ഡി​​ന്‍റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന പാ​റ​പൊ​ട്ടി​ക്ക​ലി​ല്‍ എ​ല്‍​ഡിഎ​ഫ് ഭ​ര​ണ​സ​മി​തി വ​ന്‍ അ​ഴി​മ​തി ന​ട​ത്തി.

പ​ഞ്ചാ​യ​ത്തി​​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ലം തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഒ​രു കോ​ടി 60 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു. രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ട്ടി​ട്ടും ഒ​രു കു​ടി​വെ​ള്ള പ​ദ്ധ​തി പോ​ലും പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ല്‍ ഗു​ണ​ഭോ​ക്തൃ​വി​ഹി​തം ന​ല്‍​കാ​ത്ത​തു​മൂ​ലം വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഇ​വ​ര്‍​ക്കു​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ര്‍ ആ​രോ​പി​ച്ചു.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​മ്പി​ല്‍ ന​ട​ന്ന ധ​ര്‍​ണാ​സ​മ​ര​ത്തി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​​ന്‍റ് ഷാ​ജി വ​ട്ടോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡിസിസി വൈ​സ് പ്ര​സി​ഡ​​ന്‍റ് മു​കേ​ഷ് മോ​ഹ​ന​ന്‍, ജ​ന. സെ​ക്ര​ട്ട​റി ജി. ​മു​ര​ളീ​ധ​ര​ന്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​​ന്‍റ് സി.​എ​സ്. യ​ശോ​ധ​ര​ന്‍, വൈ​സ് പ്ര​സി​ഡ​​ന്‍റു​മാ​രാ​യ ടോ​മി ജോ​സ​ഫ്, ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നി​ല​യ്ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.