ചെ​റു​തോ​ണി: യൂ​ത്ത് ഫ്ര​ണ്ട് - ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​നോ​പ​ക​ര​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ഴ​യ​രി​ക്ക​ണ്ടം ഗ​വ. ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്സാ​ജ​ൻ ജോ​സ​ഫ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.യൂ​ത്ത് ഫ്ര​ണ്ട് ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു പെ​രു​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള കോ​ൺ​ഗ്രസ് ജി​ല്ല വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്് സാം ​ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ.​എ​ൽ.​ സ​ലൂ​ജ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി​ച്ച​ൻ മ​ന​യ്ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ്് എ.​ജെ.​ ജ​യ​ൻ, ജോ​ബി​ൻ ചേ​ന്നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.