ആദ്യ വാൽ ഇൻ വാൽവ് കീഹോൾ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് സ്മിത ആശുപത്രി
1428972
Thursday, June 13, 2024 3:47 AM IST
തൊടുപുഴ: സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആന്‍ഡ് റിസർച്ച് സെന്ററിലെ ആദ്യ വാൽ ഇൻ വാൽവ് ട്രാൻസ്കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ വിജയകരമായി പൂർത്തീകരിച്ചു. കാർഡിയോളജി വിഭാഗം സീനിയർ കണ്‍സൾട്ടന്റ് ഡോ. പ്രവീണ്‍ ചാക്കോയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
12 വർഷം മുന്‍പ് ബയോപ്രൊസ്തെറ്റിക് ടിഷ്യു വാൽവ് ഇംപ്ലാന്റേഷനു വിധേയനായ 76 വയസുള്ള ഇടുക്കി സ്വദേശി കഠിനമായ അയോർട്ടിക് റിസ്റ്റിനോസിസുമായി സ്മിത ആശുപത്രിയിൽ എത്തുകയായിരുന്നു. അപകട സാധ്യതയേറെയുള്ള ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയായിരുന്നു ഇത്.
എന്നാൽ ആശുപത്രിയിലെ വിദഗ്ധസംഘം ഇടത് ഫെമറൽ ആർട്ടറി വഴി അയോർട്ടിക് പൊസിഷനിൽ രണ്ടാമത്തെ ടിഷ്യു വാൽവ് വിജയകരമായി ഇംപ്ലാന്റ് ചെയ്യുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നു ദിവസത്തിനകം രോഗിയെ ഡിസ്ചാർജ് ചെയ്യാനും കഴിഞ്ഞു.
ആശുപത്രി മാനേജ്മെന്റിന്റെ നിർലോഭമായ പിന്തുണയും, ഡോ. പ്രവീണ്‍ ചാക്കോ, ഡോ. വി. സുരേഷ് കുമാർ (സീനിയർ കണ്‍സൾട്ടന്റ് കാർഡിയോതൊറാസിക് സർജൻ), ഡോ. ആനന്ദ് മാത്യു മാമ്മൻ (സീനിയർ കണ്‍സൾട്ടന്റ്, കാർഡിയാക്) എന്നിവരുടെ വൈദഗ്ധ്യവുമാണ് സങ്കീർണമായ ഈ ശാസ്ത്രക്രിയ വിജയകരമാകാൻ ഇടയാക്കിയത്.
ജില്ലയിലെ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങൾ രോഗികൾക്ക് ഏറ്റവും മികച്ച ഫലങ്ങൾ ലഭിക്കുന്നതിനും അതുവഴി നൂതന ഹൃദ്രോഗ പരിചരണത്തിന് നേതൃത്വം നൽകാനും സ്മിത മെമ്മോറിയൽ ആശുപത്രിക്ക് കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും സിഇഒ ഡോ. രാജേഷ് നായർ പറഞ്ഞു.