ലോറിയിടിച്ചു പരിക്കേറ്റ വയോധികൻ മരിച്ചു
1428978
Thursday, June 13, 2024 3:47 AM IST
വണ്ണപ്പുറം: കാലിൽ ടോറസ് ലോറി കയറിയിറങ്ങി പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. വെണ്മറ്റം എഴുപതേക്കർ വടക്കേകുന്നേൽ തോമസ് ജോസഫ് (85) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വണ്ണപ്പുറം പ്ലാന്റേഷൻ കവലയിൽനിന്നു തൊമ്മൻകുത്തിനു തിരിയുന്ന ഭാഗത്താണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് 10ന് കാളിയാർ സെന്റ് റീത്താസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പെണ്ണമ്മ. മക്കൾ: ജോയി, മേരി, പരേതരായ ബിജു, ബൈജു, ബാബു.