ജ​ന​വാ​സ മേ​ഖ​ല​യെ പ​രി​സ്ഥി​തി ദു​ര്‍​ബ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീ​ക്കം ഒ​ഴി​വാ​ക്ക​ണം: ഇ​ന്‍​ഫാം
Friday, September 6, 2024 11:06 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​വാ​സ മേ​ഖ​ല​യെ പ​രി​സ്ഥി​തി ദു​ര്‍​ബ​ല മേ​ഖ​ല (ഇ​എ​ഫ്എ​ല്‍) യാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീ​ക്കം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഇ​ന്‍​ഫാം ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്‍​ഫാം എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഈ ​നീ​ക്കം മൂ​ലം കേ​ര​ള​ത്തി​ലെ ല​ക്ഷോ​പ​ല​ക്ഷം ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ദു​രി​ത​പൂ​ര്‍​ണ​മാ​കു​മെ​ന്ന​തി​നാ​ല്‍ കേ​ര​ള സ​ര്‍​ക്കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ളും ക​ക്ഷി​രാ​ഷ‌്ട്രീ​യ ഭേ​ദ​മെ​ന്യേ ഇ​ട​പെ​ട്ട് കേ​ര​ള​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യെ പ​രി​സ്ഥി​തി ദു​ര്‍​ബ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ല്‍നി​ന്ന് ഒ​ഴി​വ് നേ​ടി​യെ​ടു​ക്ക​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

നൂ​റ്റാ​ണ്ടു​ക​ളാ​യി ക​ര്‍​ഷ​ക​ര്‍ അ​ധി​വ​സി​ക്കു​ന്ന ഈ ​ഭൂ​പ്ര​ദേ​ശം ഇ​എ​ഫ്എ​ല്‍ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ക​ര്‍​ഷ​ക​രെ കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്കം അ​നു​ചി​ത​വും ജ​ന​ദ്രോ​ഹ​പ​ര​വു​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.


ഇ​ന്‍​ഫാം കാ​ര്‍​ഷി​ക താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ല്‍ ഇ​എ​ഫ്എ​ല്‍ പ​രി​ധി​യി​ല്‍​പ്പെ​ടു​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍ ഒ​പ്പി​ട്ട ഭീ​മ​ഹ​ര്‍​ജി എം​പി​മാ​ര്‍​ക്കും എം​എ​ല്‍​എ​മാ​ര്‍​ക്കും ന​ല്‍​കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.

കാ​ര്‍​ഷി​ക​ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഏ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ല്‍, സെ​ക്ര​ട്ട​റി ഡോ.​ പി.​വി. മാ​ത്യു പ്ലാ​ത്ത​റ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ആ​ല്‍​ബി​ന്‍ പു​ല്‍​ത്ത​കി​ടി​യേ​ല്‍, ഫാ. ​ജി​ന്‍​സ് കി​ഴ​ക്കേ​ല്‍, ഫാ. ​റോ​ബി​ന്‍ പ​ട്ര​കാ​ലാ​യി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി ഗ​ണ​പ​തി​പ്ലാ​ക്ക​ല്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​മോ​ന്‍ ചേ​റ്റു​കു​ഴി, ട്ര​ഷ​റ​ര്‍ ജെ​യ്സ​ണ്‍ ചെം​ബ്ലാ​യി​ല്‍, സ​ബ്ജ​ക്ട് എ​ക്സ്പേ​ര്‍​ട്ട് നെ​ല്‍​വി​ന്‍ സി. ​ജോ​യി, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.