മുട്ടം: മീനച്ചിൽ കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുവേണ്ടി തോട്ടുങ്കര മുതൽ ചള്ളാവയൽവരെ വെട്ടിപ്പൊളിച്ച റോഡ് പൂർവസ്ഥിതിയിലാക്കാനുള്ള നടപടികൾ പൊതുമരാമത്ത്, ജലസേചന വകുപ്പുകളുടെ ഭാഗത്തുനിന്നുണ്ടാകാത്തതിൽ പ്രതിഷേധിച്ച് കേരള കോണ്ഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
പാർട്ടി ഉന്നതാധികാര സമിതി അംഗം അപു ജോണ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ കള്ളികാട്ട് അധ്യക്ഷത വഹിച്ചു. കെ.എ. പരീത്, സി.എച്ച്. ഇബ്രാഹിംകുട്ടി, പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്തംഗം ഗ്ലോറി പൗലോസ്, ബേബി ചൂരാപൊയ്കയിൽ, ടി.എം. ജോസഫ്, മാത്യു പാലംപറന്പിൽ, മേഴ്സി ദേവസ്യ, സണ്ണി തറയിൽ, സിബി ജോസ്, രഞ്ജിത്ത് മനപ്പുറത്ത്, ജോബി തീക്കുഴിവേലിൽ, ടി.എച്ച്. ഈസാ, സന്തു കാടൻകാവിൽ, ജെയിൻ മ്ലാക്കുഴി, പൗലോസ് പൂച്ചക്കുഴി എന്നിവർ പ്രസംഗിച്ചു.