ഇ​ന്‍​ഫാം ഇ​എ​സ്എ വി​ടു​ത​ല്‍ സ​ന്ധ്യ 17ന്
Friday, September 13, 2024 11:50 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​രി​സ്ഥി​തി ദു​ര്‍​ബ​ല പ്ര​ദേ​ശ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന ജ​ന​വാ​സ മേ​ഖ​ല​ക​ളെ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പ്ര​ശ്‌​ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ എം​പി​മാ​രെ​യും എം​എ​ല്‍​എ​മാ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി ഇ​ന്‍​ഫാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​എ​സ്എ വി​ടു​ത​ല്‍ സ​ന്ധ്യ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

പാ​റ​ത്തോ​ട് മ​ല​നാ​ട് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ 17ന് ​രാ​ത്രി 7.30ന് ​ഇ​ന്‍​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക​ജി​ല്ല സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​എ​സ്എ വി​ടു​ത​ല്‍ സ​ന്ധ്യ​യി​ല്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍, എം​പി​മാ​രാ​യ ആ​ന്‍റോ ആ​ന്‍റ​ണി, ജോ​സ് കെ. ​മാ​ണി, ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജ്, ഡീ​ന്‍ കു​ര്യാ​ക്കോ​സ്, എം​എ​ല്‍​എ​മാ​രാ​യ എം.​എം. മ​ണി, വാ​ഴൂ​ര്‍ സോ​മ​ന്‍, ഡോ.​എ​ന്‍. ജ​യ​രാ​ജ്, അ​ഡ്വ. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​മാ​യി കേ​ര​ള​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​എ​സ്എ മേ​ഖ​ല​യി​ല്‍ ല​ക്ഷോ​പ​ല​ക്ഷം ജ​ന​ങ്ങ​ള്‍ അ​ധി​വ​സി​ക്കു​ന്നു​ണ്ട്.


ഏ​ല​മ​ല​ക്കാ​ടു​ക​ള്‍ വ​ന​ഭൂ​മി​യാ​ക്കാ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ഗൂ​ഢനീ​ക്കം സ​ര്‍​ക്കാ​ര്‍ ത​ട​ഞ്ഞ് റ​വ​ന്യു​ഭൂ​മി​യാ​യി നി​ല​നി​ര്‍​ത്ത​ണ​ണം. ഇ​ക്കാ​ര്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ഇ​എ​സ്എ വി​ടു​ത​ല്‍ സ​ന്ധ്യ ന​ട​ത്തു​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​ക​ളെ പ​രി​സ്ഥി​തി ദു​ര്‍​ബ​ല മേ​ഖ​ല​ക​ളി​ല്‍നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​ങ്ങ​ള്‍ ഒ​പ്പി​ട്ട ഭീ​മ​ഹ​ര്‍​ജി​യും ഏ​ല​മ​ല​ക്കാ​ടു​ക​ള്‍ റ​വ​ന്യു​ഭൂ​മി​യാ​യി നി​ല​നി​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​വേ​ദ​ന​വും യോ​ഗ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് ഇ​ന്‍​ഫാം കൈ​മാ​റും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ, ഫാ. ​റോ​ബി​ന്‍ പ​ട്ര​കാ​ലാ​യി​ല്‍, ഫാ. ​ആ​ല്‍​ബി​ന്‍ പു​ല്‍​ത്ത​കി​ടി​യേ​ല്‍, ഫാ. ​ജി​ന്‍​സ് കി​ഴ​ക്കേ​ല്‍, പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഏ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ല്‍, സെ​ക്ര​ട്ട​റി ഡോ. ​പി.​വി. മാ​ത്യു പ്ലാ​ത്ത​റ, ട്ര​ഷ​റ​ര്‍ ജെ​യ്‌​സ​ണ്‍ ചെം​ബ്ലാ​യി​ല്‍, സ​ബ്ജ​ക്ട് എ​ക്‌​സ്‌​പേ​ര്‍​ട്ട് നെ​ല്‍​വി​ന്‍ സി. ​ജോ​യി, ജോ​മോ​ന്‍ ചേ​റ്റു​കു​ഴി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.