നാടകോത്സവം: സ്മരണിക പ്രകാശനം ചെയ്തു
1461100
Tuesday, October 15, 2024 12:37 AM IST
മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ തൊടുപുഴ ടൗണ്‍ഹാളിൽ സംഘടിപ്പിക്കുന്ന സംസ്ഥാന നാടകോത്സവത്തിന്റെ പ്രചാരണാർഥം രൂപപ്പെടുത്തിയ സ്മരണികയുടെ പ്രകാശനം നടത്തി. നാടക സംവിധായകൻ രാജേഷ് ഇരുളം ആദ്യകാല നാടക നടൻ ഡി. മൂക്കന് നൽകി പ്രകാശനം നിർവഹിച്ചു.
എഴുത്തുകാരൻ നീറണാൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്മരണിക തയാറാക്കാൻ നേതൃത്വം നൽകിയ പി. വിനോദ്, പി.ആർ. ബിനോയ്, പി.വി.കണ്ണൻ എന്നിവരെ സംസ്ഥാന ലൈബ്രറി കൗണ്‍സിൽ എക്സിക്യൂട്ടീവ് അംഗം കെ.എം .ബാബു ആദരിച്ചു.
ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ, തൊടുപുഴ ചാക്കപ്പൻ, വിനോദ് പുഷ്പാംഗദൻ, കെ.എ. സാബു എന്നിവർ പ്രസംഗിച്ചു.