എ​സ്എം​വൈ​എം സം​സ്ഥാ​ന പ്ര​വ​ർ​ത്ത​നവ​ർ​ഷ​വും യു​വ ന​സ്രാ​ണി സം​ഗ​മ​വും

കാ​ൽ​വ​രി​മൗ​ണ്ട് (ഇ​ടു​ക്കി): യു​വ​ജ​ന​ങ്ങ​ൾ ഇ​ടു​ക്കി​യി​ൽനി​ന്ന് ഒ​ളി​ച്ചോ​ടു​ക​യ​ല്ല പോ​രാ​ടു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് സീ​റോ മ​ല​ബാ​ർ യൂ​ത്ത് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ​ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ പ​റ​ഞ്ഞു.

കാ​ൽ​വ​രി​മൗ​ണ്ടി​ൽ ന​ട​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ (എ​സ്എം​വൈ​എം) സം​സ്ഥാ​ന പ്ര​വ​ർ​ത്ത​നവ​ർ​ഷ​വും യു​വ ന​സ്രാ​ണി സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ടു​ക്കി​യെ​ക്കു​റി​ച്ചു​ള്ള സ​മീ​പ​കാ​ല വാ​ർ​ത്ത​ക​ൾ ഇ​വി​ടം മ​നു​ഷ്യ​ന് ജീ​വി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥ​ല​മാ​ണ് എ​ന്നാ​ണ്.

എ​ന്നാ​ൽ, ഇ​ടു​ക്കി സാ​ധ്യ​ത​ക​ളു​ടെ നാ​ടാ​ണ്. യു​വ​ജ​ന​ങ്ങ​ൾ നാ​ട്ടി​ൽനി​ന്ന് ഒ​ളി​ച്ചോ​ട​രു​ത്. പ​ഴ​യ​ത​ല​മു​റ കാ​ണി​ച്ചു​ത​ന്ന​തു​പോ​ലെ പ്ര​തി​സ​ന്ധി​ക​ളോ​ട് പോ​രാ​ടി ജ​യി​ക്കാ​നു​ള്ള ധൈ​ര്യം കാ​ണി​ക്ക​ണം. യു​വ​ജ​ന​ങ്ങ​ൾ സ​ഭാപ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും രാ​ഷ‌്ട്രനി​ർ​മി​തി​യി​ലും ഒ​രു​പോ​ലെ സ​ഹ​കാ​രി​ക​ളാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ഇ​ടു​ക്കി ബിഷപ് മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല​യെക്കു​റി​ച്ച് ജി​ല്ല​യ്ക്കു പു​റ​ത്തു​ള്ള ആ​ളു​ക​ളു​ടെ അ​ഭി​പ്രാ​യം പ്ര​കൃ​തി​യെ സ്നേ​ഹി​ക്കു​ന്നി​ല്ലെ​ന്നു​ള്ള​താ​ണ്. ഇ​തു സ​ത്യ​വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന​യാ​ണ്.

പ്ര​കൃ​തി​യെ സ്നേ​ഹി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന പാ​ര​ന്പ​ര്യ​മാ​ണ് ഇ​ടു​ക്കി​ക്കാ​ർ​ക്കു​ഉ​ള്ള​ത്. യു​വ​ജ​ന​ങ്ങ​ൾ ക​ർ​മ​മ​ണ്ഡ​ല​ങ്ങ​ളി​ൽ ദി​ശാ​ബോ​ധ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും എ​സ്എംവൈഎം ​ഗ്ലോ​ബ​ൽ ഡ​യ​റ​ക്‌ട​ർ ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ത​റ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും ആ​രാ​ധ​ന​യും ന​ട​ത്തി. കോ​ട്ട​യം, കാ​ഞ്ഞി​ര​പ്പ​ള്ളി, കോ​ത​മം​ഗ​ലം രൂ​പ​ത​ക​ളി​ൽ​നി​ന്നു​ള്ള ഛായാ​ചി​ത്രം, കൊ​ടി​മ​രം, പ​താ​ക പ്ര​യാ​ണ​ങ്ങ​ൾ മൂ​ന്നോ​ടെ കാ​ൽ​വ​രി​മൗ​ണ്ടി​ൽ എ​ത്തി. തു​ട​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ന​സ്രാ​ണി സ​മൂ​ഹ​ത്തി​ന്‍റെ പൗ​രാ​ണി​ക ക​ലാ​രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ദൃ​ശ്യ​വി​രു​ന്നും വേ​ദി​യി​ൽ അ​ര​ങ്ങേ​റി. തൃ​ശൂ​ർ ആ​ട്ടം ക​ലാ​സ​മി​തി​യു​ടെ ഫ്യൂ​ഷ​ൻ വി​ത്ത് ചെ​ണ്ട​മേ​ള​വും ന​ട​ന്നു.

കെ​സി​വൈ​എം രൂ​പ​താ ഡ​യ​റ​ക്‌ട​ർ ഫാ. ​ജോ​സ​ഫ് ന​ടു​പ്പ​ട​വി​ൽ, രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ ജെ. ​പ​ട്ടാം​കു​ളം, സി​സ്റ്റ​ർ ലി​ന്‍റാ എ​സ്എ​ബി​എ​സ്, സാം ​സ​ണ്ണി, അ​മ​ല ആ​ന്‍റ​ണി, ആ​ൽ​ബി ബെ​ന്നി, അ​നി​റ്റ സ​ണ്ണി, ബി​ന്‍റോ ജോ​സ​ഫ്, സോ​ണി ജോ​സ​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.