തൊ​ടു​പു​ഴ: ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ ഉ​ന്തു​വ​ണ്ടി ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി വൃ​ദ്ധ​ൻ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലെ​ത്തി. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​ തൊ​ടു​പു​ഴ കോ​ലാ​നി സ്വ​ദേ​ശി​യാ​യ ശ​ശി​ധ​ര​ൻ നാ​യ​രാ​ണ് (73) വി​ഷ​മാ​ണെ​ന്ന് പ​റ​ഞ്ഞ് ചെ​റി​യ കു​പ്പി​യി​ൽ ക​റു​ത്ത പാ​നീ​യ​വും ഒ​രു മു​ഴം ക​യ​റു​മാ​യി ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലെ​ത്തി​യ​ത്.

ശ​ശി​ധ​ര​ൻ നേ​ര​ത്തേ വെ​ങ്ങ​ല്ലൂ​ർ-​കോ​ലാ​നി ബൈ​പാ​സി​ൽ ഉ​ന്തു​വ​ണ്ടി​യി​ൽ നാ​ര​ങ്ങാ​വെ​ള്ളം വി​റ്റി​രു​ന്നു. ലൈ​സ​ൻ​സി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ന​ഗ​ര​സ​ഭ ക​ച്ച​വ​ടം പൂ​ട്ടി​ച്ചു. തു​ട​ർ​ന്ന് ഏ​ഴ് മാ​സ​ത്തോ​ള​മാ​യി ഉ​ന്തു​വ​ണ്ടി ബൈ​പാ​സ് റോ​ഡ​രി​കി​ൽ പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​ത്താ​യി ഒ​തു​ക്കി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ന​ഗ​ര​സ​ഭാ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് ഉ​ന്തു​വ​ണ്ടി ഇ​വി​ടെ​യി​ട്ടി​രു​ന്ന​തെ​ന്നാ​ണ് ശ​ശി​ധ​ര​ൻ പ​റയുന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ ഉ​ന്തു​വ​ണ്ടി പി​ടി​ച്ചെ​ടു​ത്തു. ഇ​തു തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വ​യോ​ധി​ക​ൻ ന​ഗ​ര​സ​ഭാ​ സെ​ക്ര​ട്ട​റി​യു​ടെ ക്യാ​ബി​ന് മു​ന്നി​ൽ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി​യു​മാ​യെ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ തൊ​ടു​പു​ഴ പോ​ലീ​സ് ശ​ശി​ധ​ര​ന്‍റെ കൈ​യി​ൽനി​ന്ന് കു​പ്പി കൈ​ക്ക​ലാ​ക്കി. തു​ട​ർ​ന്ന് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി ശ​ശി​ധ​ര​നെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

അ​ടു​ത്ത ദി​വ​സംത​ന്നെ വ​ണ്ടി കി​ട​ന്ന സ്ഥ​ല​ത്ത് കൊ​ണ്ടു​വ​ന്നി​ടാ​മെ​ന്ന് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി ശ​ശി​ധ​ര​നെ പ​റ​ഞ്ഞ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഉ​ന്തു​വ​ണ്ടി തി​രി​കെ ഉ​ട​ൻ എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ വീ​ണ്ടും ന​ഗ​ര​സ​ഭ​യി​ലെ​ത്തി സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും ശ​ശി​ധ​ര​ൻ പ​റ​ഞ്ഞു.