വ്യ​ക്തി​ത്വ വി​ക​സ​ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ​രി​ശീ​ല​നക്യാ​ന്പ്
Saturday, September 21, 2019 11:14 PM IST
ഇ​ടു​ക്കി: ക​രി​യ​ർ ക്ലാ​സു​ക​ളും വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​ശീ​ല​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി ജീ​വി​ത​ത്തി​ലേ​ക്കു​ള്ള ഉ​പ​ദേ​ശ​വും വ​ഴി കാ​ട്ടി​യു​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ. സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ യു​വ​ജ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ദ്വി​ദി​ന വ്യ​ക്തി​ത്വ വി​ക​സ​ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ​രി​ശീ​ല​ന ക്യാ​ന്പ് ’പാ​സ്വേ​ർ​ഡ് 2019 -20’ വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ വി​ൻ​സ​ന്‍റ് ജോ​സ​ഫ്, കേ​ര​ള ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് പ്രൊ​ഫ​സ​ർ കെ.​എം. ശ​ശി​ധ​ര​ൻ, വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ബി​നോ​യ് ഇ​ട​വ​ക്ക​ണ്ടം, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റോ​സ​മ്മ സെ​ബാ​സ്റ്റ്യ​ൻ, ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ​നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 72 കു​ട്ടി​ക​ൾ​ക്കാ​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക്യാ​ന്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട​മാ​ണി​ത്. ഇ​തി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ര​ള ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴു​ദി​വ​സ​ത്തെ പ്രോ​ഗ്രാ​മി​ൽ സൗ​ജ​ന്യ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ല​ഭി​ക്കും.