ആ​ലു​വ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി
Monday, March 20, 2023 12:24 AM IST
ആ​ലു​വ: ആലുവ മാ​ർ​ക്ക​റ്റ് റോ​ഡി​ലെ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി റോ​ഡ​രി​കി​ലുള്ള വീ​ടുകളുടെ മു​റ്റ​ത്തേ​ക്കും ക​ട​ക​ളു​ടെ മു​ന്നി​ലേ​ക്കും വെ​ള്ളം ക​യ​റി. ഇന്നലെ വൈ​കു​ന്നേ​രം വ​രെ ശ്ര​മി​ച്ചി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നാ​കാ​തെ തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങി​പ്പോ​യി. കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​സ്ഥ​ലം തി​രി​ച്ച​റി​യാ​ൻ തൊ​ഴി​ലാ​ളി​ക​ൾ മ​ര​ച്ചി​ല്ല​ക​ൾ മ​ണ്ണി​ൽ കു​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​ഭാ​ഗ​ത്തെ പ​മ്പിം​ഗ് നി​ർ​ത്തി​വ​ച്ചെ​ങ്കി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.
ബാ​ങ്ക് ജം​ഗ്ഷ​നും സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു​മി​ട​യി​ലു​ള്ള മാ​ർ​ക്ക​റ്റ് റോ​ഡി​ൽ കാ​ല​പ്പ​ഴ​ക്ക​മു​ള്ള കു​ടി​വെ​ള്ള പൈ​പ്പാ​ണ് ഉ​ള്ള​ത്. ഇ​ത് പൊ​ട്ടു​ന്ന​ത് പ​തി​വാ​ണ്. ഇ​ന്ന​ലെ ഞാ​യ​റാ​ഴ്ചയാ​യ​തി​നാ​ൽ വി​ദ​ഗ്ദ്ധ​രാ​യ​വ​രെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.