ഫ്ളാ​ഷ് മോ​ബ് ന​ട​ത്തി
Thursday, March 30, 2023 12:43 AM IST
മൂ​വാ​റ്റു​പു​ഴ: ലോ​ക ജ​ല ദി​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മ​ഞ്ഞ​ള്ളൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ് എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സ് ഫ്ളാ​ഷ് മോ​ബ് ന​ട​ത്തി. ജ​ൽ ജീ​വ​ൻ മി​ഷ​ൻ നി​ർ​വ​ഹ​ണ സ​ഹാ​യ ഏ​ജ​ൻ​സി​യാ​യ രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. ഫ്ളാ​ഷ് മോ​ബി​ന് ശേ​ഷം മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ൻ​സി ജോ​സ് ജ​ല ദൗ​ർ​ല​ഭ്യ​ത്തെ​ക്കു​റി​ച്ചും ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മൂ​വാ​റ്റു​പു​ഴ: ലോ​ക ജ​ല​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ നി​ര്‍​വ​ഹ​ണ സ​ഹാ​യ ഏ​ജ​ന്‍​സി​യാ​യ രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​നും ക​ല്ലൂ​ര്‍​ക്കാ​ട് പ​ഞ്ചാ​യ​ത്തും ചേ​ര്‍​ന്ന് ജ​ല സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പൊ​തു​സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നു ക​ല്ലൂ​ര്‍​ക്കാ​ട് ടൗ​ണി​ല്‍ ഫ്ളാ​ഷ് മോ​ബ് ന​ട​ത്തി. മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സാ​യ് 17 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ച​ത്. ഫ്ളാ​ഷ് മോ​ബി​ന് ക​ല്ലൂ​ര്‍​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ന്ന്യാ ബാ​ബു, പ​ഞ്ചാ​യ​ത്ത് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ മീ​ര സെ​ലി​ന്‍ എ​ല്‍​ദോ, അ​തു​ല്യ ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ക​ല്ലൂ​ര്‍​ക്കാ​ട് ടൗ​ണി​ല്‍ ന​ട​ന്ന യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ഫ്രാ​ന്‍​സി​സ് തെ​ക്കേ​ക്ക​ര ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജെ​യിം​സ്, സ​ണ്ണി സെ​ബാ​സ്റ്റ്യ​ന്‍, ഡെ​ല്‍​സി ലൂ​ക്കാ​ച്ച​ന്‍, പ്രേ​മ​ല​ത പ്ര​ഭാ​ക​ര​ന്‍, സീ​മോ​ള്‍ ബൈ​ജു, ലാ​ലി സ്റ്റൈ​ബി, ജാ​ന്‍​സി ജോ​മി, കെ.​ടി. മാ​ത്യു, ടി​ന്‍റു വ​ര്‍​ഗീ​സ്, സെ​ലി​ന്‍ അ​ഗ​സ്റ്റി​ന്‍ തു​ട​ങ്ങി​വ​ര്‍ പ്ര​സം​ഗി​ച്ചു.