മൂ​വാ​റ്റു​പു​ഴ - കൂ​ത്താ​ട്ടു​കു​ളം നാ​ലു​വ​രി​പ്പാ​ത ന​ട​പ​ടി​ക​ൾ മ​ര​വി​പ്പി​ച്ചു; വ്യാ​പ​ക​പ്ര​തി​ഷേ​ധം
Wednesday, August 14, 2024 3:48 AM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ-​കൂ​ത്താ​ട്ടു​കു​ളം നാ​ലു​വ​രി​പ്പാ​ത ന​ട​പ​ടി​ക​ൾ മ​ര​വി​പ്പി​ച്ചു. പ്ര​തി​ഷേ​ധം വ്യാ​പ​കം. 2017ലെ ​ബ​ജ​റ്റി​ൽ 25 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ക​യും തു​ട​ർ​ന്ന് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് കി​ഫ്ബി​യി​ൽ​നി​ന്ന് 450.33 കോ​ടി​യു​ടെ സാ​ന്പ​ത്തി​കാ​നു​മ​തി​യാ​വു​ക​യും ചെ​യ്ത സു​പ്ര​ധാ​ന പ​ദ്ധ​തി മ​ര​വി​പ്പി​ച്ച ന​ട​പ​ടി പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മു​ൻ എം​എ​ൽ​എ എ​ൽ​ദോ ഏ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു.

മു​ൻ​മ​ന്ത്രി പി.​ജെ. ജോ​സ​ഫ് നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് ക​ഴി​ഞ്ഞ ജൂ​ലൈ നാ​ലി​ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ന്ന വി​വ​രം പ്ര​തി​പാ​ദി​ക്കു​ന്ന​ത്. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന അ​ങ്ക​മാ​ലി എ​ൽ​എ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​രു​ടെ​യും റോ​ഡി​ന്‍റെ ഡി​സൈ​ൻ വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​രു​ടെ​യും ഓ​ഫീ​സു​ക​ൾ​ക്കാ​ണ് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി 24ന് ​കി​ഫ്ബി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് തീ​രു​മാ​നം എ​ടു​ത്ത​ത്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്ക് ക​ണ്ടി​ജ​ൻ​സി ചാ​ർ​ജ് ഇ​ന​ത്തി​ൽ 50 ല​ക്ഷം രൂ​പ കി​ഫ്ബി​യി​ൽ നി​ന്ന് കൈ​മാ​റി​യി​രു​ന്നു. 24 വ​ർ​ഷം മു​ന്പ് സം​സ്ഥാ​ന പാ​ത​യാ​യി പ്ര​ഖ്യാ​പി​ച്ച ഈ ​റോ​ഡ് പ്ര​വ​ർ​ത്തി​ക്ക് ജീ​വ​ൻ​വ​ച്ച​ത് ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ്. അ​തി​ർ​ത്തി​ക്ക​ല്ലു​ക​ൾ പു​ന:​സ്ഥാ​പി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​വെ ന​ട​പ​ടി​ക​ളും നി​ർ​ത്തി​വ​ച്ചു. നി​ല​വി​ലു​ള്ള എം​സി റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര​യി​ലെ വി​വി​ധ പ്ര​തി​സ​ന്ധി​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി ആ​ര​ക്കു​ഴ, മാ​റാ​ടി, പാ​ല​ക്കു​ഴ, കൂ​ത്താ​ട്ടു​കു​ളം മേ​ഖ​ല​യി​ൽ വ​ൻ വി​ക​സ​ന​ത്തി​നും വ​ഴി​വ​യ്ക്കും.


ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഈ ​റോ​ഡി​ന്‍റെ താ​ത്കാ​ലി​ക വി​ക​സ​ന​ത്തി​ന് സെ​ൻ​ട്ര​ൽ റോ​ഡ് ഫ​ണ്ടി​ൽ നി​ന്ന് 16 കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. എം​സി റോ​ഡ് വ​ഴി​യു​ള്ള യാ​ത്ര​യേ​ക്കാ​ൾ നാ​ല് കി​ലോ മീ​റ്റ​ർ ദൈ​ർ​ഘ്യം കു​റ​യു​ന്ന​തും വ​ള​വു​ക​ൾ ഇ​ല്ലാ​തി​രി​ക്കു​ന്ന​തും ഈ ​പാ​ത​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. എ​ന്നാ​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി പോ​കു​ന്നി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് പ​ദ്ധ​തി ഇ​ല്ലാ​താ​ക്കു​ന്ന​തെ​ന്നും ഇ​തു നീ​തീ​ക​രി​ക്കാ​നാ​കാ​ത്ത​തും ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന​യു​മാ​ണെ​ന്ന് എ​ൽ​ദോ ഏ​ബ്ര​ഹാം കു​റ്റ​പ്പെ​ടു​ത്തി.

ര​ണ്ടു പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ​രി​ശ്ര​മ​ഫ​ല​മാ​യി 2017ൽ ​അ​നു​മ​തി വാ​ങ്ങി​യെ​ടു​ത്ത പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​രു​തെ​ന്നും ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.