പെരുന്പാവൂർ: റംബൂട്ടാൻ കുരു തൊണ്ടയിൽ കുരുങ്ങി ആറുവയസുകാരി മരിച്ചു. കണ്ടന്തറ ചിറയത്ത് മൻസൂറിന്റെ മകൾ നൂറ ഫാത്തിമ(ആറ്)യാണ് മരിച്ചത്.
കണ്ടന്തറ ഹിദായത്തുൽ ഇസ്ലാം സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ്. കബറടക്കം ഇന്ന് 10ന് കണ്ടന്തറ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മാതാവ്: ജിഷമോൾ. സഹോദരങ്ങൾ: ബീമാ ഫാത്തിമ്മ, ഐസ ഫാത്തിമ.