വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന്; നാലു പേര്‍ക്കെതിരെ കേസ്
Tuesday, September 17, 2024 1:53 AM IST
കൊ​ച്ചി: വ്യാ​ജ റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ന്‍​സി​യു​ടെ മ​റ​വി​ല്‍ വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ല്‍ നി​ന്ന് കോ​ടി​ക​ള്‍ ത​ട്ടി​യ​താ​യി പ​രാ​തി. പ​ണം ന​ഷ്ട​മാ​യ കാ​ല​ടി സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി സി​നോ​ബ് ജോ​ര്‍​ജ് അ​ട​ക്കം നാ​ലു പേ​ര്‍​ക്കെ​തി​രെ കാ​ല​ടി പോ​ലീ​സ് കേ​സെ​ടു​ത്തു.

സി​നോ​ബി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ്ലൂ ​മി​സ്റ്റി ടൂ​ര്‍​സ് ആ​ന്‍​ഡ് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി എ​ന്ന സ്ഥാ​പ​നം മു​ഖേ​ന ന്യൂ​സി​ല​ന്‍​ഡി​ല്‍ ജോ​ലി ശ​രി​യാ​ക്കി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് 5.5 ല​ക്ഷം രൂ​പ കൈ​പ്പ​റി​യ​ശേ​ഷം വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി ന​ല്‍​കി​യി​ല്ലെ​ന്നും ജോ​ലി​ക്കാ​യി ന​ല്‍​കി​യ പ​ണം തി​രി​കെ കൊ​ടു​ത്തി​ല്ലെ​ന്നു​മാ​ണ് പ​രാ​തി.

സ​മാ​ന രീ​തി​യി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ സി​നോ​ബി​ന് പ​ണം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് പ​രാ​തി​ക്കാ​രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ടം ഒ​രു ല​ക്ഷം രൂ​പ​യും വി​സ ല​ഭി​ക്കു​മ്പോ​ള്‍ ബാ​ക്കി തു​ക​യും കൈ​മാ​റ​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. എ​ന്നാ​ല്‍ വാ​ട്സ്ആ​പ്പി​ല്‍ വ്യാ​ജ വി​സ അ​യ​ച്ചു ത​ന്ന​ശേ​ഷം ഇ​യാ​ള്‍ ബാ​ക്കി പ​ണം കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​ക്കാ​രി ആ​രോ​പി​ച്ചു.


സ​മാ​ന​രീ​തി​യി​ലാ​ണ് മ​റ്റു​ള്ള​വ​ർ​ക്കും പ​ണം ന​ഷ്ട​മാ​യ​ത്. ഇ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ പ​ണം നോ​ബി​ള്‍ എ​ന്ന​യാ​ള്‍​ക്ക് കൈ​മാ​റി എ​ന്ന​റി​യി​ച്ചു. ഇ​തു​പ്ര​കാ​രം നോ​ബി​ളി​നെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ പ​ണം ത​രി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. ഇ​തോ​ടെ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.
ദു​ര്‍​ഗ ശ​ശി, നോ​ബി​ള്‍ സൈ​മ​ണ്‍, ഗ്രീ​ഷ്മ എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റ് പ്ര​തി​ക​ള്‍. ഒ​ന്നാം​പ്ര​തി​യാ​യ സി​നോ​ബ് സ​മാ​ന​രീ​തി​യി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ജ​യി​ലി​ലാ​ണെ​ന്നും പ​രാ​തി​ക്കാ​രി പ​റ​ഞ്ഞു. പ​രാ​തി ന​ല്‍​കി​യ​തോ​ടെ പ്ര​തി​ക​ള്‍ ഭീ​ഷ​ണി മു​ഴ​ക്കു​ന്നു​ണ്ടെ​ന്നും ത​ട്ടി​പ്പി​നി​ര​യാ​യ​വ​ര്‍ പ​റ​ഞ്ഞു.