പെ​രു​മ്പാ​വൂ​ർ : വി​വ​സ്ത്ര​നാ​യി ന​ഗ​ര​മ​ധ്യ​ത്തി​ലൂ​ടെ അ​ർ​ധരാ​ത്രി​യി​ൽ യു​വാ​വി​ന്‍റെ ബൈ​ക്ക് യാ​ത്ര. സം​ഭ​വ​ത്തി​ൽ യു​വാ​വി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പെ​രു​മ്പാ​വൂ​ർ പോലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും.

ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി 12 ഓ​ടെ​യാ​ണ് പെ​രു​മ്പാ​വൂ​ർ ന​ഗ​ര​ത്തി​ലൂ​ടെ യു​വാ​വ് പൂ​ർ​ണ ന​ഗ്ന​നാ​യി ബൈ​ക്കു​മാ​യി സാ​ഹ​സി​ക യാ​ത്ര ന​ട​ത്തി​യ​ത്. കോ​ല​ഞ്ചേ​രി ഭാ​ഗ​ത്ത് നി​ന്നും ഹോ​ണ്ട യൂ​ണി​കോ​ൺ ബൈ​ക്കി​ൽ വ​ന്ന യു​വാ​വ് പെ​രു​മ്പാ​വൂ​ർ ന​ഗ​ര​ത്തി​ലൂ​ടെ ആ​ലു​വ ഭാ​ഗ​ത്തേ​ക്ക് ബൈ​ക്ക് ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു.

ഒ​രു ഷൂ ​മാ​ത്ര​മാ​ണ് ഇയാൾ ധ​രി​ച്ചി​രു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ യു​വാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​ണ്. ഇ​യാ​ൾ ആ​രെ​ന്നു​ള്ള ച​ർ​ച്ച​യി​ലാ​ണ് സൈ​ബ​ർ ലോ​കം.