കൂത്താട്ടുകുളം ടൗണ്‍ തിരുകുടുംബ ദേവാലയത്തിൽ തിരുനാൾ
1459260
Sunday, October 6, 2024 4:30 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗണ്‍ തിരുകുടുംബ ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ 19 മുതൽ 29 വരെ ആഘോഷിക്കുന്നു. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5.30നും ഏഴിനും 10.30നും വൈകുന്നേരം അഞ്ചിനും കുർബാനയും നൊവേനയും, ദിവസവും വൈകുന്നേരം 6.15ന് 1001 എണ്ണത്തിരി തെളിക്കൽ ശുശ്രൂഷയുമുണ്ടായിരിക്കും. 19ന് വൈകുന്നേരം അഞ്ചിന് പാലാ രൂപത വികാരി ജനറൽ മോണ്‍. ജോസഫ് മലേപ്പറന്പിൽ തിരുനാളിന് കൊടിയേറ്റും.
22നു രാവിലെ 10ന് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 27ന് വൈകുന്നേരം ടൗണിലൂടെ വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുനാൾ പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിവസമായ 28ന് രാവിലെ 5.30 നും ഏഴിനും 10നും 11.30നും വൈകുന്നേരം മൂന്നിനും അഞ്ചിനും കുർബാനയ്ക്കും നോവേനയ്ക്കും ശേഷം വിശുദ്ധന്റെ തിരുശേഷിപ്പ് ചുംബിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. അതോടൊപ്പം നെയ്യപ്പം നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്. 29 നു തിരുനാൾ സമാപിക്കുമെന്ന് വികാരി ഫാ. സിറിയക് തടത്തിൽ അറിയിച്ചു.