കടന്നൽ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്
1460727
Saturday, October 12, 2024 4:11 AM IST
ഇലഞ്ഞി: കടന്നൽ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 10ഓടെ ആലപുരത്താണ് സംഭവം. ആലപുരം തച്ചോലക്കുഴി ഔസേപ്പ് (79), മകൻ പീറ്റർ (45), കോട്ടുകണ്ടം ഔസേപ്പ് (55), തച്ചോലക്കുഴി അപ്പച്ചൻ (80), ഷൈബിൻ (40) എന്നിവർക്കാണ് കടന്നൽ ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ മോനിപ്പള്ളി എംയുഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഔസേപ്പിന്റെ വീടിനു സമീപമുള്ള മറ്റൊരു പുരയിടത്തിലെ ആഞ്ഞിലി മരത്തിൽ നിന്നാണ് കടന്നൽ ഇളകിയെത്തിയത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല.
കൂത്താട്ടുകുളം ഫയർ ആൻഡ് റസ്ക്യൂ അസി. സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ജീവൻകുമാർ, രാജേഷ് കുമാർ, അനീഷ്, അജേഷ്, ജിനേഷ്, സജിമോൻ സൈമണ്‍ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.