തൃ​പ്പൂ​ണി​ത്തു​റ: മാ​മ​ല ക​ക്കാ​ട് നാ​ലം​ഗ കു​ടും​ബം മ​രി​ച്ച​നി​ല​യി​ൽ. അ​ധ്യാ​പ​ക ദ​ന്പ​തി​ക​ളാ​യ ക​ക്കാ​ട് പ​ടി​ഞ്ഞാ​റേ വാ​ര്യ​ത്ത് ര​ഞ്ജി​ത്ത് (40), ഭാ​ര്യ ര​ശ്മി (36), മ​ക്ക​ളാ​യ ആ​ദി (ഒ​ന്പ​ത്), ആ​ദ്യ (ഏ​ഴ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ക്കാ​ടു​ള്ള വീ​ട്ടി​ൽ ര​ഞ്ജി​ത്തി​നെ​യും ര​ശ്മി​യെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ട​ത്. കു​ട്ടി​ക​ളെ ക​ട്ടി​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ നേ​രെ​മേ​റെ ക​ഴി​ഞ്ഞി​ട്ടും വീ​ട്ടി​ൽ​നി​ന്നു ശ​ബ്ദ​മൊ​ന്നും കേ​ൾ​ക്കാ​തി​രു​ന്ന​തോ​ടെ അ​ന്വേ​ഷി​ച്ചെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​ണ് സം​ഭ​വം അ​റി​ഞ്ഞ​ത്.

ഉ​ദ​യം​പേ​രൂ​ർ ക​ണ്ട​നാ​ട് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ് ര​ഞ്ജി​ത്ത്. ഭാ​ര്യ ര​ശ്മി പൂ​ത്തോ​ട്ട എ​സ്എ​ൻ പ​ബ്ലി​ക് സ്കൂ​ൾ അ​ധ്യാ​പി​ക​യും. മ​ക്ക​ൾ ഇ​രു​വ​രും എ​സ്എ​ൻ പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. നാ​ലു പേ​രു​ടെ​യും മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് വൈ​ദ്യ പ​ഠ​ന​ത്തി​ന് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള കു​റി​പ്പ് മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കാ​വു​ന്ന രീ​തി​യി​ലു​ള​ള സാ​ന്പ​ത്തി​ക ബാ​ധ്യ​ത കു​ടും​ബ​ത്തി​നു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു. ചി​ല ബാ​ങ്കു​ക​ളി​ൽ നി​ന്ന് ലോ​ണ്‍ തി​രി​ച്ച​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

മ​രി​ച്ച ര​ഞ്ജി​ത്തി​ന് ക​ക്കാ​ടു​ള്ള വീ​ടി​ന് പു​റ​മേ, ഭാ​ര്യ​യു​ടെ വി​ഹി​ത​മാ​യി കി​ട്ടി​യ സ്ഥ​ല​ത്ത് മ​റ്റൊ​രു വീ​ടു​കൂ​ടി​യു​ള്ള​താ​യി പ​റ​യു​ന്നു​ണ്ട്. ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ലേ​യ്ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്നു ന​ട​ക്കും.