ശ്രേഷ്ഠ ബാവയ്ക്ക് എംഎ കോളജിൽ സ്വീകരണം ഇന്ന്
1544443
Tuesday, April 22, 2025 7:00 AM IST
കോതമംഗലം : ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് കോതമംഗലം എംഎ കോളജ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് സ്വീകരണം നൽകും. രാവിലെ 11ന് ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ ആന്റണി ജോണ്, മാത്യു കുഴൽനാടൻ, എംഎ കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, പ്രിൻസിപ്പൽമാരായ ഡോ. മഞ്ജു കുര്യൻ, ഡോ. ബോസ് മാത്യു ജോസ് എന്നിവർ പ്രസംഗിക്കും