ഡിസിഎൽ പ്രവിശ്യാ പെറ്റ്സ് ക്യാന്പ് മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസിൽ
1544449
Tuesday, April 22, 2025 7:00 AM IST
മൂവാറ്റുപുഴ: ഡിസിഎൽ തൊടുപുഴ പ്രവിശ്യയുടെ മൂന്നാമത് ത്രിദിന പെറ്റ്സ് ക്യാന്പ് ഇന്നു മുതൽ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസിൽ നടക്കും. 24ന് സമാപിക്കും. ഇന്ന് രാവിലെ 9.30ന് രജിസ്ട്രേഷൻ. 10ന് കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് പതാക ഉയർത്തും. മൂന്നിന് രാഷ്ട്രദീപിക ഡയറക്ടർ റവ. ഡോ. തോമസ് പോത്തനാമുഴി ക്യാന്പ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പ്രവിശ്യാ കൗണ്‍സിലർ നിഹാൻ നിഷാദ് അധ്യക്ഷത വഹിക്കും.
കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ ആമുഖ പ്രസംഗവും മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന വികാരി ഫാ. കുര്യാക്കോസ് കൊടകല്ലിൽ മുഖ്യപ്രഭാഷണവും നടത്തും. സംസ്ഥാന റിസോഴ്സ് ടീം കോ-ഓർഡിനേറ്റർ തോമസ് കുണിഞ്ഞി ബുക്ക്ലെറ്റ് പ്രകാശനം ചെയ്യും. പ്രിൻസിപ്പൽ സിസ്റ്റർ റാണിറ്റ് സിഎംസി, പ്രധാനാധ്യാപിക സിസ്റ്റർ ആനീസ് മരിയ സിഎംസി, ക്യാന്പ് ചീഫ് സിബി കണിയാരകം, പ്രവിശ്യാ കൗണ്‍സിലർ അനുശ്രീ രാജേഷ് എന്നിവർ പ്രസംഗിക്കും.
നാളെ രാത്രി 8.45ന് ഡീൻ കുര്യാക്കോസ് എംപി കിക്ക് ഔട്ട് 2025-26 ഉദ്ഘാടനം ചെയ്യും. ക്യാന്പിൽ വിവിധ ദിനങ്ങളിൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ , അജയ് വേണു പെരിങ്ങാശേരി, നിത സജീഷ്, ബിജു തോവാള, ഷാജി മാലിപ്പാറ, സബ് ഇൻസ്പെക്ടർ സിബി അച്ചുതൻ, എംജി സർവകലാശാലാ മുൻ ഡെപ്യൂട്ടി രജിസ്ട്രാർ പുരുഷോത്തമൻ പിള്ള എന്നിവർ ക്ലാസുകൾ നയിക്കും.
വെബ് ആൻഡ് ക്രാഫ്റ്റ്സ് സിഇഒ ജിലു ജോസഫുമായി അഭിമുഖം നടത്തും. സംസ്ഥാന ഗുരുപൂജ പുരസ്കാര എസ്. ജേതാവ് ബിനു, നഗരസഭാംഗം രാജശ്രീ രാജു എന്നിവർ അതിഥി വചനം നൽകും. എസ്സിഇആർടി മുൻ പരിശീലകൻ ജയ്സണ്‍ പി. ജോസഫ് സംവാദവും കുരുവിള ജേക്കബ് ക്യാന്പ് ക്വിസും നയിക്കും.
പ്രസംഗം, സംഗീത മത്സരങ്ങൾ, ക്യാന്പ് ക്വിസ്, യോഗ, ക്യാന്പ് പത്രം, കലാനിശ, എയ്റോബിക്സ്, കളിക്കളത്തിൽ എന്നിവയും ഉണ്ടായിരിക്കും. മദർ സുപ്പീരിയർ സിസ്റ്റർ റെജീന സിഎംസി ബഹുമതിപത്ര വിതരണം നടത്തും. 24ന് രാവിലെ 11.45ന് സമാപന സമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രവിശ്യാ ലീഡർ മീവൽ എസ്. കോടാമുള്ളിൽ അധ്യക്ഷത വഹിക്കും. ഡിഎഫ്സി സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ജോയി നടുക്കുടി പുരസ്കാര വിതരണം നടത്തും. ഡിസിഎൽ ദേശീയ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ ക്യാന്പ് പത്രം പ്രകാശനം ചെയ്യും.
ഡിഎഫ്സി രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേയിൽ സമാപന സന്ദേശം നൽകും. നഗരസഭാംഗം ജിനു മാടേക്കൽ, ബിനോജ് ആന്റണി, സിസ്റ്റർ ജെയിൻ റോസ് സിഎംസി, ആൻ മരിയ ബൈജു, നോബിൾ ജെയ്മോൻ, സി.കെ. മനോജ് കുമാർ എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ക്യാന്പിന് കൊടിയിറങ്ങും.