വടവുകോട് ബ്ലോക്ക് പഞ്ചായത്തിന് പുരസ്കാരം
1544452
Tuesday, April 22, 2025 7:00 AM IST
കോലഞ്ചേരി: കഴിഞ്ഞ സാന്പത്തിക വർഷം പദ്ധതി വിഹിതത്തിന്റെ 106.9 ശതമാനം ചെലവഴിച്ച് ജില്ലയിൽ മൂന്നാം സ്ഥാനം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് നേടി.
ബ്ലോക്കിന് ജില്ലാ ആസൂത്രണ സമിതിയുടെ പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവർ സമ്മാനിച്ചു. 2024-25 സാന്പത്തിക വർഷത്തിൽ 5.19 കോടി രൂപയുടെ ബജറ്റായിരുന്നു വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിച്ചിരുന്നത്.
ഇതിന് പുറമേ മുൻ വർഷത്തെ സ്പിൽ ഓവർ തുക ഉൾപ്പെടെ അഞ്ചര കോടി രൂപയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചത്. ചിട്ടയായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിലൂടെ സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കാനും കഴിഞ്ഞതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് പറഞ്ഞു.