ക്ഷേത്രത്തിൽ മോഷണം
1544459
Tuesday, April 22, 2025 7:00 AM IST
നെടുമ്പാശേരി: ദേശം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. ഓഫീസ് കുത്തി തുറന്ന് മേശയിലുണ്ടായിരുന്ന 200 രൂപ മോഷ്ടിച്ചു. ഭണ്ഡാരം കുത്തിതുറക്കാൻ ശ്രമിച്ചിട്ടുണ്ട്. മോഷ്ടാവിന്റെ ദൃശ്യം കാമറയിൽ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ 12.30 നും 1.30 നും ഇടയിലാണ് സംഭവം. ക്ഷേത്രഭാരവാഹികൾ നെടുമ്പാശേരി പോലീസിൽ പരാതി നൽകി.