ലൂർദ് ആശുപത്രിയിൽ സൗജന്യ സന്ധി മാറ്റിവയ്ക്കൽ നിർണയ ക്യാമ്പ്
1544461
Tuesday, April 22, 2025 7:00 AM IST
കൊച്ചി: ലൂർദ് ആശുപത്രിയിൽ സൗജന്യ സന്ധി മാറ്റിവയ്ക്കൽ നിർണയ ക്യാമ്പ് നാളെ നടക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെ നടക്കുന്ന ക്യാമ്പിൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ബോധവത്കരണ ക്ലാസ്, സംശയ നിവാരണ സെഷൻ എന്നിവയുണ്ടാകും.
ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കുന്ന 50 രോഗികൾക്ക് മിതമായ നിരക്കിൽ സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ലഭ്യമാക്കും. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും ഫോൺ: 9496002266 / 0484- 4121397.