ജനറല്‍ ആശുപത്രിയില്‍ ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
1544462
Tuesday, April 22, 2025 7:00 AM IST
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിനോടനുബന്ധിച്ച് അപ്പീല്‍ കമ്മീഷണറേറ്റ് നിര്‍മിച്ചു നല്കിയ ടോയ്ലറ്റ് ബ്ലോക്ക് സെന്‍ട്രല്‍ ജിഎസ്ടി കമ്മീഷണര്‍ സരോജ് കുമാര്‍ ബെഹറ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്‍ ഷാ ഉദ്ഘാടനം ചെയ്തു.
ഹെല്‍ത്ത് സര്‍വീസ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി.എസ്. രഘുത്തമന്, സെന്‍ട്രല്‍ ടാക്സ് ആന്‍ഡ് സിജിഎസ്ടി അപ്പില്‍ കമ്മീഷണറേറ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.പി. സലിംകുമാര്‍, ആശുപത്രി എന്‍ജിനീയര്‍ ജോസഫ്, സെന്‍ട്രല്‍ ജിഎസ്ടി സൂപ്രണ്ട് ഗീതാ കുമാരി എന്നിവര്‍ പ്രസംഗിച്ചു.