പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാമത്; കറുകുറ്റി പഞ്ചായത്ത് അവാർഡ് ഏറ്റുവാങ്ങി
1544467
Tuesday, April 22, 2025 7:00 AM IST
അങ്കമാലി: എറണാകുളം ജില്ലയിൽ നൂറു ശതമാനം പദ്ധതി നിർവഹണവും നൂറു ശതമാനം വസ്തുനികുതി പിരിവും നൂറു ശതമാനം ഹരിത കർമസേനയുടെ യൂസർഫീ കളക്ഷനും നേടിയ ജില്ലയിലെ ഏക പഞ്ചായത്തിനുള്ള ബഹുമതി കറുകുറ്റി പഞ്ചായത്ത് അധികൃതർ ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവരിൽനിന്നും അവാർഡ് പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ ഏറ്റുവാങ്ങി.
സംസ്ഥാന തലത്തിൽ കറുകുറ്റി ഗ്രാമ പഞ്ചായത്തിന് 26-ാം സ്ഥാനമാണുള്ളത്. ജില്ലയിലെ 84 പഞ്ചായത്തുകളിൽ മൂന്നാം സ്ഥാനവും, ശുചിത്വ പ്രവർത്തനങ്ങളിൽ ജില്ലയിൽ മൂന്നാം സ്ഥാനവും പഞ്ചായത്ത് കരസ്ഥമാക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി. അയ്യപ്പൻ, മേരി ആന്റണി തുടങ്ങിയവർ സന്നിഹിതരായിരുന്നു.