ഉ​ദ​യം​പേ​രൂ​ർ: പു​ത്ത​ൻ​കാ​വി​ൽ ബൈ​ക്ക് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യ​ത് റോ​ഡി​ലേ​യ്ക്ക് കയറിനി​ൽ​ക്കു​ന്ന കോ​ൺ​ക്രീ​റ്റ് സ്ലാ​ബെ​ന്ന് ആ​ക്ഷേ​പം. ഇ​വി​ടെ മെ​യി​ൻ റോ​ഡി​ൽനി​ന്നും ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്കൂ​ളി​ലേ​യ്ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്ത് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലാ​ണ് ഒ​രു കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് കി​ട​ക്കു​ന്ന​ത്. പു​ത്ത​ൻ​കാ​വ് എ​കെ​ജി റോ​ഡി​ലാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന കാ​ന​യു​ടെ തു​ട​ക്കം പി​ഡ​ബ്ല്യു​ഡി റോ​ഡി​ലേക്ക് ക​യ​റി​യാ​ണ് കി​ട​ക്കു​ന്ന​ത്.

ഇ​വി​ടെ​യി​ട്ടി​രി​ക്കു​ന്ന സ്ലാ​ബാ​ണ് റോ​ഡ് നി​ര​പ്പി​ൽ നി​ന്നു​മു​യ​ർ​ന്ന് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള​ത്. മെ​യി​ൻ റോ​ഡി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ സ്ലാ​ബ് ഒ​ഴി​വാ​ക്കാ​നാ​യി റോ​ഡി​ന്‍റെ ന​ടു​വി​ലേ​യ്ക്ക് വെ​ട്ടി​ച്ചു മാ​റ്റു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന​ത്. ഇ​തു​വ​രെ ഇവിടെ 12 ഓ​ളം അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.

പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ലെ​ന്ന് പ​റ​യു​ന്നു. ഇന്നലെ രാ​വി​ലെ ഇ​വി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​റ​വ​ന്തു​രു​ത്ത് സ്വ​ദേ​ശി ജി​ജി തോമസ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

യു​വാ​വ് മ​ര​ണ​പ്പെ​ട്ട​തോ​ടെ നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​യോ​ടെ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന സ്ലാ​ബ് മാ​റ്റു​ന്ന ജോ​ലി​ക​ൾ മി​ന്ന​ൽ വേ​ഗ​ത്തി​ലാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​ത്തി​യ​ത്.